കരുവാരകുണ്ട്: കേന്ദ്ര സർക്കാറിെൻറ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയൻ നവംബറിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന മഹാധർണയുടെ പ്രചാരണാർഥം പഞ്ചായത്ത് കൺവെൻഷൻ നടത്തി. പി. ഹസൻ ഉദ്ഘാടനം ചെയ്തു. പി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മാനേരി ഹസൻ, എം. മുഹമ്മദ് മാസ്റ്റർ, എ.കെ. സജ്ജാദ് ഹുസൈൻ, ബാലൻ കക്കറ എന്നിവർ സംസാരിച്ചു. 29ന് നടക്കുന്ന മേഖല ജാഥയുടെ പ്രചാരണ ഭാഗമായി 28ന് കിഴക്കെത്തലയിൽ വിളംബര ജാഥ നടത്തും. ഐ.വി. ശശിയെ അനുസ്മരിച്ചു കരുവാരകുണ്ട്: ഗവ. ഹയർ സെക്കൻഡറി സ്കൂൾ ദൃശ്യ ഫിലിം ക്ലബ് അന്തരിച്ച സിനിമ സംവിധായകൻ ഐ.വി. ശശിയെ അനുസ്മരിച്ചു. പ്രധാനാധ്യാപകൻ ടി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം. മണി മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. ശിവശങ്കരൻ, ബെന്നി ആൻഡ്രൂസ്, സുനിൽ പുലിക്കോട്, എൻ. മുരളീധരൻ, വിദ്യാർഥികളായ സി. മുഹമ്മദ്, റിസ്വാന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.