കുട്ടൻ വീടണഞ്ഞില്ല: സങ്കടക്കടലില്‍ കുടുംബം

കാളികാവ്: കുട്ടനെവിടെയെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യത്തിന് ഉത്തരമായില്ല. നാടും കാടും തിരഞ്ഞ് അലയുകയാണ്. മൂന്നാഴ്ചയായി കുട്ടനെ കാത്തിരിക്കുകയാണ് സങ്കടക്കണ്ണീരുമായി കുടുംബം. മാളിയേക്കല്‍ ചോദ്യത്ത് താമസിക്കുന്ന ബിജുമോന്‍ എന്ന ചെമന്തട്ട കുട്ടനെയാണ് മൂന്നാഴ്ച മുമ്പ് കാണാതായത്. ബന്ധുക്കള്‍ കാളികാവ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടനെ കണ്ടെത്താന്‍ പൊലീസിനുമായില്ല. ജില്ല പൊലീസ് സൂപ്രണ്ട് അടക്കമുള്ളവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ചെമന്തട്ട ദാമോദരന്‍--കുമാരി ദമ്പതികളുടെ മൂത്ത മകനാണ് 36 വയസ്സുള്ള കുട്ടന്‍. ഒക്ടോബര്‍ രണ്ടിനാണ് വീടു വിട്ടിറങ്ങിയത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ചെറിയ മാനസിക പ്രയാസമുണ്ടായിരുന്നു. എല്ലാവരുമായി ഏറെ സൗഹൃദം പങ്കിട്ടിരുന്ന കുട്ടന്‍ ദിവസങ്ങളായി മാനസിക പിരിമുറുക്കത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു വീട്ടിലെ KL 10 AK 1437 നമ്പറുള്ള ഷൈന്‍ ബൈക്കുമായാണ് കുട്ടൻ വീട്ടില്‍ നിന്നും പോയത്. ബൈക്ക് പിന്നീട് കല്ലാമൂലയില്‍ കണ്ടെടുത്തു. വള്ളിപ്പൂള വരെ ഓട്ടോയില്‍ പോയതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചിങ്കക്കല്ല് മലവാരത്തില്‍ രണ്ട് ദിവസം തിരഞ്ഞെങ്കിലും ആളെ കണ്ടെത്താനായില്ല. ഗുരുവായൂര്‍ ക്ഷേത്രത്തിലും റെയില്‍വേ സ്റ്റേഷനുകളിലുമായി തിരച്ചിലിലാണ് നാട്ടുകാരും ബന്ധുക്കളും. കണ്ടു കിട്ടുന്നവര്‍ 9605764321, 9048430174, 9061533409 നമ്പറുകളിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കുട്ടനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കാളികാവ് പ്രസ് േഫാറത്തില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പിതാവ് ദാമോദരന്‍, ബന്ധുക്കളായ അഭിലാഷ്, ബിബിന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പൈനാട്ടില്‍ അശ്റഫ് എന്നിവര്‍ പങ്കെടുത്തു. PHOTO-1 കാണാതായ ബിജുേമാന്‍ എന്ന കുട്ടൻ, 2.- ബിജുമോ​െൻറ പിതാവ് ദാമോദരനും അമ്മ കുമാരിയും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.