മലയോര പാത: കാളികാവിൽ പരിശോധന പൂര്‍ത്തിയായി

കാളികാവ്: മലയോര ഹൈവേ കടന്നുപോകുന്ന കാളികാവ് മേഖലയില്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ബീഗിള്‍സ് മെന്‍ ഡിറ്റക്ഷന്‍ മെഷീന്‍ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് റോഡ് പരിശോധന നടത്തുന്നത്. മലയോര ഹൈവേയുടെ വികസനത്തിനും പുനരുദ്ധാരണത്തിനും ആവശ്യമായ വസ്തുക്കളുടെയും ചെലവുകളുടെയും എസ്റ്റിമേറ്റ് തയാറാക്കുകയാണ് ലക്ഷ്യം. പരിശോധനക്ക് ശേഷം റോഡി​െൻറ പുനരുദ്ധാരണത്തിന് ആവശ്യമായ ബോളര്‍, മെറ്റല്‍, ടാര്‍ എന്നിവ കണക്കാക്കി എസ്റ്റിമേറ്റ് തയാറാക്കും. പൊതുമരാമത്ത് വകുപ്പ് എൻജിനീയര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന നിർദിഷ്ട മലയോരപാത മലയോരഗ്രാമങ്ങളുടെ വികസനകുതിപ്പിന് വഴിതുറക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കുമ്പോഴും ജനങ്ങളുടെ ആശങ്ക വിട്ടൊഴിയുന്നില്ല. ഇതിനകം ഭരണാനുമതി ലഭിച്ചുകഴിഞ്ഞ പാതക്ക് സാമ്പത്തികാനുമതി നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. റോഡ് കടന്നുപോകുന്ന ജില്ലകളിലെ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗമാണ് നിർമാണത്തിന് രൂപരേഖ തയാറാക്കുന്നത്. എസ്റ്റിമേറ്റ് തയാറാക്കുന്ന പ്രവൃത്തി മിക്ക പി.ഡബ്യൂ.ഡി ഓഫിസുകളിലും തുടങ്ങിക്കഴിഞ്ഞു. ആലപ്പുഴയൊഴികെ മറ്റു ജില്ലകളിലൂടെ 1332.16 കിലോമീറ്റര്‍ സഞ്ചരിച്ച് തിരുവനന്തപുരം ജില്ലയിലെ പാറശാലയിലാണ് പാത അവസാനിക്കുന്നത്. 3500 കോടി രൂപ നിർമാണചെലവ് പ്രതീക്ഷിക്കുന്ന മലയോരപാത വയനാട്, കോഴിക്കോട് ജില്ലകളിലെ വനമേഖലയിലൂടെയാണ് കടന്നുപോകുന്നത്. പാത കടന്നുപോകുന്ന പഞ്ചായത്തുകളില്‍ പ്രസിഡൻറുമാരുടെ നേതൃത്വത്തില്‍ ജനകീയസമിതികള്‍ റോഡിനാവശ്യമായ സ്ഥലമേറ്റെടുക്കല്‍ നടത്തിവരുന്നു. 12 മീറ്റര്‍ വീതിയില്‍ നിർമിക്കുന്ന റോഡില്‍ ഏറ്റവും ആധുനികമായ രീതിയില്‍ 10 മീറ്റര്‍ ടാറിങ്ങും ഇരുവശങ്ങളിലും ഓരോമീറ്റര്‍ വീതിയില്‍ ഓവുചാലും നടപ്പാതയും നിർമിക്കും. ത്രിതല പഞ്ചായത്തുകളുടെയും പി.ഡബ്യു.ഡിയുടെയും അധീനതയിലുള്ള റോഡുവഴിതന്നെയാണ് മലയോരപാതയും കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ റോഡിന് കാര്യമായി സ്ഥലം കെണ്ടത്തേണ്ടിവരില്ല. അതേസമയം, മലയോരപാതയെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലുള്ള ആശങ്കള്‍ ദുരീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. നിലവിലുള്ള അലൈൻമ​െൻറില്‍ മാറ്റം വരുത്തിയാണ് ഹൈവേക്ക് എസ്റ്റിമേറ്റ് തയാറാക്കിയതെന്ന ആക്ഷേപവും വ്യാപകമാണ്. ഇതിനു പുറമെ ഏറ്റെടുക്കുന്ന ഭൂമിക്കും നഷ്ടപ്പെടുന്ന വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നഷ് ടപരിഹാരം ലഭിക്കില്ലെന്ന പ്രചാരണവും നാട്ടുകാരുടെ ആശങ്ക വർധിപ്പിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ ദുരീകരിക്കാന്‍ അടിയന്തര നടപടി വേണമെന്ന ആവശ്യവുമായി രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുണ്ട്. എന്നാല്‍, ഇത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് പൊതുമരാമത്ത് വകുപ്പി​െൻറ അഭിപ്രായം. 2012ല്‍ നാറ്റ്പാക് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഹൈവേക്ക് അനുമതി ലഭിച്ചതെന്നും ഒരു മാറ്റവും വരുത്താതെ സര്‍വേ അതേപടി അംഗീകരിക്കുകയാണുണ്ടായതെന്നും പറയപ്പെടുന്നു. അതേസമയം, മലയോര മേഖലയുടെ വികസനകുതിപ്പിന് നാഴികക്കല്ലാവുമെന്ന് കരുതുന്ന മലയോരപാതക്ക് ജനപിന്തുണ ഏറുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.