കോട്ടക്കൽ: ഐക്യരാഷ്ട്ര ദിനാചരണ ഭാഗമായി കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സംഘടിപ്പിച്ച ഐക്യരാഷ്ട്രസഭ മാതൃക ജനറൽ അസംബ്ലി ശ്രദ്ധേയമായി. വിവിധ രാഷ്ട്രങ്ങളുടെ പതാകകളുമായി പ്രതിനിധികളായി ജനറൽ അസംബ്ലിയിൽ പങ്കെടുത്ത വിദ്യാർഥികൾ റോഹിങ്ക്യൻ പ്രശ്നം, ഇന്ത്യയുടെ രക്ഷാസമിതി അംഗത്വം, ഫലസ്തീൻ-ഇസ്രായേൽ തർക്കം, ആഗോളതാപനം എന്നിവയെക്കുറിച്ച് സംസാരിച്ചു. പ്രത്യേകം സജ്ജീകരിച്ച വേദിയിൽ സംഘടിപ്പിച്ച യൂനിറ്റി അസംബ്ലി ഏറെ ആകർഷണീയമായി. വിദ്യാർഥികളായ കെ. റയ്യ, എം. ഹിസാന, ടി. അലൻ കബീർ, പി. ആയിഷ ലിന, കെ. ശ്രിയ, എ. ആദികൃഷ്ണ, ലിയാന ഷെറിൻ, എം. കാർത്തിക, ടി. ഷെഷ്മിൻ റാഫി, പി. കൃഷ്ണേന്ദു എന്നിവർ പങ്കെടുത്തു. പടം: കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസിൽ നടന്ന ഐക്യരാഷ്ട്രസഭ ദിനാചരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.