പ്രകാശപൂരിതമാകാൻ പൊന്നാനി

പൊന്നാനി: തെരുവുകൾ യിൽ സമഗ്ര പൊക്കവിളക്ക് പദ്ധതിയുടെ കരട് എസ്റ്റിമേറ്റ് കൗൺസിലിൽ വെച്ചു. നഗരസഭയുടെ അഭ്യർഥന മാനിച്ച് മെട്രോമാൻ ഡോ. ഇ. ശ്രീധര‍​െൻറ നിർദേശ പ്രകാരം കൊച്ചി മെട്രോ ടീമാണ് മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്. ഇതി​െൻറ കരട് എസ്റ്റിമേറ്റാണ് കഴിഞ്ഞ ദിവസം ചേർന്ന കൗൺസിലി​െൻറ അറിവിലേക്ക് െവച്ചത്. കേരളത്തിൽ ആദ്യമായാണ് ഡി.എം.ആർ.സി ഒരു പ്രാദേശിക ഭരണകൂടത്തിനായി പൊക്കവിളക്ക് പദ്ധതി തയാറാക്കുന്നത്. നഗരസഭ പ്രദേശത്തെ പ്രധാന റോഡുകളെ ഉൾപ്പെടുത്തി രണ്ട് ഘട്ടമായി മാസ്റ്റർ പ്ലാൻ തയാറാക്കാനാണ് ഡി.എം.ആർ.സി ലക്ഷ്യമിടുന്നത്. പൊന്നാനി നഗരസഭ പരിധിയിലെ 18 കിലോമീറ്ററോളം വരുന്ന ദേശീയപാതയോരത്തും 8.3 കിലോമീറ്ററോളം വരുന്ന പി.ഡബ്ല്യു.ഡി പാതയോരത്തും പൊക്കവിളക്ക് സ്ഥാപിക്കാനുള്ള ഡി.പി.ആറാണ് തയാറാക്കുന്നത്. ഇതി​െൻറ കരട് എസ്റ്റിമേറ്റിൽ 2,53,69,000 രൂപ പി.ഡബ്ല്യു.ഡി റോഡിനിരുവശത്തേക്കും 5,28,19,000 രൂപ ദേശീയ പാതക്കിരുവശത്തേക്കുമായാണ് വകയിരുത്തിയിട്ടുള്ളത്. മൊത്തം 7,81,88,000 രൂപയാണ് കരട് എസ്റ്റിമേറ്റിൽ പ്രതീക്ഷിക്കുന്ന തുക. മാസ്റ്റർ പ്ലാൻ അടുത്തുതന്നെ സംഘം നഗരസഭക്ക് സമർപ്പിക്കും. പദ്ധതിയുടെ ഒന്നാംഘട്ടം നടപ്പുവാർഷിക പദ്ധതിയിൽതന്നെ ഉൾപ്പെടുത്തി നടപ്പാക്കാനുള്ള ശ്രമത്തിലാണ് നഗരസഭ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.