നിയന്ത്രണംവിട്ട ബസ് ഇടിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു തൃശൂർ: ശക്തൻ ബസ്സ്റ്റാൻഡ് കവാടത്തിന് സമീപം നിയന്ത്രണംവിട്ട ബസ് പാഞ്ഞുകയറി കാൽനടക്കാരനായ മെഡിക്കൽ വിദ്യാർഥി മരിച്ചു. അരിമ്പൂർ എറവ് കപ്പൽ പള്ളിക്ക് സമീപം കുന്നുമ്പുറത്ത് വീട്ടിൽ ജോസ് ബിനോയാണ് (20) മരിച്ചത്. അപകടം നടന്നയുടൻ ജോസിനെ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ചാവക്കാടുനിന്ന് തൃശൂരിലേക്ക് വന്ന 'ശ്രീകൃഷ്ണ' ബസാണ് അപകടമുണ്ടാക്കിയത്. സ്വരാജ് റൗണ്ടിൽനിന്ന് സ്റ്റാൻഡിലേക്കുള്ള റോഡിൽ വന്ന ബസ്, സ്റ്റാൻഡിെൻറ പ്രവേശന കവാടത്തിന് സമീപം നിയന്ത്രണംവിട്ടു. മുന്നിൽ പോയ ബൈക്കിനെ ഇടിച്ചശേഷം റോഡ് മുറിച്ചുകടക്കുകയായിരുന്ന ജോസിനെ ഇടിച്ചുവീഴ്ത്തി. മൂന്നോട്ട് പാഞ്ഞ ബസിനടിയിൽപ്പെട്ട് ജോസ് ബിനോയുടെ തലക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ ഉൗരകം കിഴക്കേപ്പുരക്കൽ രാധാകൃഷ്ണന് (51) നിസ്സാര പരിക്കേറ്റു. മനഃപൂർവമല്ലാത്ത നരഹത്യക്ക് ബസ് ഡ്രൈവർെക്കതിരെ കേസ് എടുത്തിട്ടുണ്ട്. വാടാനപ്പള്ളി സബ് രജിസ്ട്രാറാണ് ജോസിെൻറ പിതാവ് ബിനോയ്. മാതാവ്: ഡെയ്സി ( തെക്കുംകര ഗ്രാമപഞ്ചായത്ത് സൂപ്രണ്ട്). സഹോദരി: അനൂഷ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച മെഡിക്കൽ കോളജ് കാമ്പസ് അങ്കണത്തിൽ പൊതുദർശനത്തിന് വെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.