മലപ്പുറം: ഒരു ജനതയുടെ പോരാട്ടചരിത്രം ആസ്വാദ്യകരമാക്കിയ ചലച്ചിത്രകാരൻ കൂടിയാണ് െഎ.വി. ശശി. 1921ലെ മലബാർ പോരാട്ടചരിത്രം അതേപേരിൽ അദ്ദേഹം ചലച്ചിത്രമാക്കി. ചരിത്രത്തിെൻറയും ഭാവനയുടെയും സമന്വയമായിരുന്നെങ്കിലും യാഥാർഥ്യബോധത്തോടെയുള്ള സമീപനമായിരുന്നു അത്. ചില വിമർശനങ്ങളും നേരിട്ടു. 1988ലാണ് ടി. ദാമോദരെൻറ തിരക്കഥയിൽ െഎ.വി. ശശി '1921' എന്ന ചിത്രം പുറത്തിറക്കിയത്. മലപ്പുറത്തെ മുഹമ്മദ് മണ്ണിൽ ആയിരുന്നു നിർമാതാവ്. സമരനായകനായിരുന്ന ആലി മുസ്ലിയാരായി മധുവും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി ടി.ജി. രവിയും വേഷമിട്ടു. മമ്മൂട്ടി അവതരിപ്പിച്ച ഖാദറിനെ ചരിത്രത്തില്‍ നായകനായി കാണില്ല. പിന്നാമ്പുറത്ത് അപ്രസക്തനായി നിന്ന ഖാദറിനെ സിനിമയിൽ നായകനായി ഉയർത്തുകയായിരുന്നു. ഖാദറിലൂടെ ക്ഷുഭിതയൗവനത്തെ െഎ.വി. ശശി കാണികളിലേക്ക് പടർത്തി. യഥാര്‍ഥ സംഭവത്തിന് കഥപരിവേഷം നൽകുകയെന്നത് വെല്ലുവിളിയായിരുന്നെന്ന് െഎ.വി. ശശി പറഞ്ഞിരുന്നു. ചിത്രീകരണത്തിനായി വൈദ്യുതിയില്ലാത്ത സ്ഥലങ്ങള്‍, പഴയ വീടുകളും ഇല്ലങ്ങളും എന്നിവക്കായി അണിയറപ്രവർത്തകർ ഏറെ അലഞ്ഞു. മലപ്പുറത്തും മറ്റ് പ്രദേശങ്ങളിലും താമസിച്ചും ചോദിച്ചറിഞ്ഞുമാണ് ടി. ദാമോദരന്‍ സംഭാഷണം എഴുതിയത്. മോയിൻകുട്ടി വൈദ്യരുടെ വരികളും സിനിമയിലെത്തി. ചെറുത്തുനിൽപ്പുകൾ നടന്ന മഞ്ചേരിയും പൂക്കോട്ടൂരും കോട്ടക്കുന്നും തിരൂരങ്ങാടിയുമെല്ലാം വീണ്ടും ജനങ്ങളിലേക്കെത്തി. വാഗൺ ട്രാജഡി എത്രമേൽ ഭീകരമായിരുന്നെന്നും പുതുതലമുറക്ക് ബോധ്യപ്പെട്ടു. അസ്സലാം പി. imege: mplas1921
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.