മരണം കൊലപാതകമെന്ന് പരാതി; പരാതിക്കാരെൻറ മൊഴിയെടുത്തു തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം ജീവനക്കാരെൻറ ദുരൂഹമരണം കൊലപാതകമാണെന്ന പരാതിയിൽ പരാതിക്കാരെൻറ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ശാന്തിഗിരി ആശ്രമത്തിെൻറ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എൻ.എൻ കമ്യൂണിക്കേഷൻസ് ജീവനക്കാരനും ആശ്രമത്തിലെ വിഡിയോ ഗ്രാഫറുമായ മലപ്പുറം സ്വദേശി ചന്ദ്രസേനൻ സെപ്റ്റംബറിൽ രാത്രിയിലുണ്ടായ അപകടത്തിൽ മരിച്ചു. ചന്ദ്രസേനനും മറ്റു രണ്ടുപേരും സഞ്ചരിച്ച ബൈക്കിൽ എതിർദിശയിൽനിന്ന് അമിതവേഗത്തിൽ വന്ന കാറിടിച്ച് തെറിപ്പിച്ച് നിർത്താതെ പോയി. വലിയ പരിക്കുകളോ മുറിവുകളോ ഇല്ലായിരുന്ന ചന്ദ്രസേനൻ രണ്ടു ദിവസങ്ങൾക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർക്ക് ഒരപകടവും പറ്റിയില്ല. മൃതദേഹം വീട്ടുകാർക്ക് നൽകാതെ ദഹിപ്പിക്കുകയും ചെയ്തു. മരണം കൊലയാണെന്ന് കാട്ടി പൊതുപ്രവർത്തകനായ പായ്ചിറ നവാസ് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പരാതി നൽകിയിരുന്നു. പരാതി അന്വേഷിക്കുന്നതിന് ഡി.ജി.പി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് െഎ.ജി ശ്രീജിത്തിനായിരുന്നു അന്വേഷണ ചുമതല. െഎ.ജി മുഴുവൻ അന്വേഷണത്തിൻറെയും ഉത്തരവാദിത്തം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസന് കൈമാറി. ഇതിെൻറ ആദ്യനടപടിയെന്നനിലയിലാണ് പരാതിക്കാരനായ നവാസിെൻറ മൊഴി രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.