വാഴക്കാട്: ചാലിയാറിൽനിന്ന് അനധികൃതമായി മണലെടുക്കുകയായിരുന്ന ലോറി വാഴക്കാട് പൊലീസ് പിടികൂടി. കഴിഞ്ഞദിവസം പുലർച്ച രണ്ട് മണിയോടെയാണ് സംഭവം. ചാലിയാറിലെ വെട്ടത്തൂർ കടവിൽനിന്നാണ് പൊലീസ് പരിശോധനക്കിടെ വാഹനം പിടികൂടിയത്. അനധികൃത മണൽ കടത്ത് നിർബാധം തുടരുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകർ പൊലീസിന് നൽകിയ പരാതിയെ തുടർന്ന് രാത്രികാല പരിശോധന കർശനമാക്കിയിരുന്നു. ൈഡ്രവർ, സഹായി എന്നിവർക്കെതിരെ കേസെടുത്തു. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി. പിടികൂടിയ മണൽ ലോറി പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.