കാര്യം സാധിക്കാൻ പഞ്ചായത്ത് ഓഫിസിലേക്ക് കൂടുതൽ നടത്തരുത് -മന്ത്രി കെ.ടി. ജലിൽ പാലക്കാട്: പഞ്ചായത്ത് ഓഫിസുകളിൽ ജനങ്ങൾക്ക് കാര്യനിർവഹണത്തിനായി കൂടുതൽ കയറി ഇറങ്ങാതിരിക്കാൻ അധികൃതർ കരുതലെടുക്കണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ. ജില്ല പഞ്ചായത്ത് സമ്മേളന ഹാളിൽ നടന്ന യോഗത്തിൽ 2017--18 വാർഷിക പദ്ധതി നിർവഹണ പുരോഗതി അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജില്ലയിൽ പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്താണ് പദ്ധതി നിർവഹണ ചെലവിൽ മുന്നിട്ട് നിൽക്കുന്നതെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു. 69.11 ശതമാനമാണ് ചെലവിട്ടിരിക്കുന്നത്. ബ്ലോക്കിൽ 38.41 ശതമാനത്തോടെ കുഴൽമന്ദവും നഗരസഭകളിൽ 34.25 ശതമാനത്തോടെ പട്ടാമ്പിയുമാണ് മുന്നിൽ. നെല്ലിയാമ്പതി (3.02 ശതമാനം), മങ്കര (11.25 ശതമാനം), അലനെല്ലൂർ (12.9 ശതമാനം), പൊൽപുള്ളി (13.08 ശതമാനം), നെല്ലായി (13.71 ശതമാനം) തുടങ്ങിയ പദ്ധതി നിർവഹണ ചെലവ് തീരെ കുറഞ്ഞ പഞ്ചായത്ത് അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും യോഗം അടിയന്തരമായി വിളിച്ചു ചേർക്കാൻ മന്ത്രി ജില്ല കലക്ടർക്ക് നിർദേശം നൽകി. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡയറക്ടർ പി. മേരിക്കുട്ടി, ജില്ല കലക്ടർ ഡോ. പി. സുരേഷ് ബാബു, ജില്ല പ്ലാനിങ് ഓഫിസർ ഏലിയാമ്മ നൈനാൻ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ പങ്കെടുത്തു. കൽപ്പാത്തി സംഗീതോത്സവം എട്ടുമുതൽ പാലക്കാട്: രഥോത്സവത്തിന് മുന്നോടിയായുള്ള കൽപ്പാത്തി സംഗീതോത്സവം നവംബർ എട്ടുമുതൽ 13വരെ കൽപ്പാത്തി ചാത്തപ്പുരം മണി അയ്യർ റോഡിൽ പ്രത്യേകം സജ്ജീകരിച്ച പദ്മഭൂഷൻ ലാൽഗുഡി ജി. ജയരാമൻ നഗറിൽ നടത്തും. കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ ആഭിമുഖ്യത്തിൽ സംസ്ഥാന ടൂറിസം വകുപ്പിെൻറ സഹകരണത്തോടെയാണ് പരിപാടികൾ. നവംബർ എട്ടിന് പുരന്ദരദാസർ ദിനത്തിൽ വൈകീട്ട് ആറിന് ഉദ്ഘാടന സമ്മേളനം നടക്കും. സംഗീതോത്സവത്തിെൻറ ഭാഗമായി വീണാകലാനിധി വീണ വിദ്വാൻ ദേശമംഗലം സുബ്രഹ്മണ്യ അയ്യരുടെ സ്മരണക്കായി കുട്ടികൾക്ക് ശാസ്ത്രീയ സംഗീത ഇനങ്ങളായ വോക്കൽ, മൃദംഗം, വയലിൻ, വീണ മത്സരങ്ങൾ നവംബർ നാല്, അഞ്ച് തീയതികളിൽ പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ വെച്ച്് നടത്തും. കെട്ടിട നിർമാണ ഫയൽ അദാലത്ത് പാലക്കാട്: ജില്ല നഗര- ഗ്രാമാസൂത്രണ ഓഫിസിൽ തീർപ്പാക്കാത്ത കെട്ടിട നിർമാണ അപേക്ഷകളുടെ ഫയൽ അദാലത്ത് നവംബർ എട്ട് രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ സിവിൽ സ്റ്റേഷനിലെ ജില്ല ടൗൺ പ്ലാനിങ് ഓഫിസിൽ നടത്തും. കുടിശ്ശികയുള്ള ഫയലുകളുടെ വിശദാംശം സഹിതമുള്ള അപേക്ഷ ജില്ല ടൗൺ പ്ലാനർ, ജില്ല നഗര-ഗ്രാമാസൂത്രണ കാര്യാലയം, സിവിൽ സ്റ്റേഷൻ, പാലക്കാട് -678 001 വിലാസത്തിൽ മുൻകൂട്ടി നൽകണം. അപേക്ഷ നവംബർ ആറ് വൈകീട്ട് അഞ്ചുവരെ സ്വീകരിക്കുമെന്ന് ജില്ല ടൗൺ പ്ലാനർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.