ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു

പട്ടാമ്പി: . ശാസ്ത്രമേളയിൽ കാരമ്പത്തൂർ എ.യു.പി സ്‌കൂൾ, ചുണ്ടമ്പറ്റ ജി.ഡബ്ല്യൂ.എൽ.പി സ്‌കൂൾ, പട്ടാമ്പി ജി.യു.പി സ്‌കൂൾ എന്നിവ എൽ.പി വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. മണ്ണേങ്ങോട് എ.യു.പി സ്‌കൂൾ, നരിപ്പറമ്പ് ജി.യു.പി സ്‌കൂൾ, ചെമ്പ്ര സി.യു.പി സ്‌കൂൾ എന്നിവ യു.പി വിഭാഗത്തിലും പരുതൂർ ഹൈസ്‌കൂൾ, സ​െൻറ് പോൾസ് പട്ടാമ്പി, നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവ ഹൈസ്കൂൾ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ എടപ്പലം പി.ടി.എം.വൈ.എച്ച്.എസ്.എസ്‌ ജേതാക്കളായി. പട്ടാമ്പി ജി.എച്ച്.എസ്.എസ്, പരുതൂർ ഹൈസ്‌കൂൾ എന്നിവ രണ്ടാ൦ സ്ഥാനം പങ്കിട്ടു. നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്‌കൂളിനാണ് മൂന്നാം സ്ഥാനം. ഗണിത ശാസ്ത്രമേളയിൽ മുതുതല എ.യു.പി സ്‌കൂൾ, നരിപ്പറമ്പ് ജി.യു.പി സ്‌കൂൾ, എ.എൽ.പി.എസ് ചുണ്ടമ്പറ്റ സൗത്ത് എന്നിവ എൽ.പി വിഭാഗത്തിലും പട്ടാമ്പി ജി.എച്ച്.എസ്.എസ്, നരിപ്പറമ്പ് ജി.യു.പി സ്‌കൂൾ, സ​െൻറ് പോൾസ് പട്ടാമ്പി എന്നിവ യു.പി വിഭാഗത്തിലും സ്‌കൂൾ, സ​െൻറ് പോൾസ് പട്ടാമ്പി, പരുതൂർ ഹൈസ്‌കൂൾ, പട്ടാമ്പി ജി.ഒ.എച്ച്.എസ്.എസ് എന്നിവ ഹൈസ്‌കൂൾ വിഭാഗത്തിലും ചുണ്ടമ്പറ്റ ജി.എച്ച്.എസ്.എസ്, നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്‌കൂൾ, പരുതൂർ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. സോഷ്യൽ സയൻസിൽ മണ്ണേങ്ങോട് എ.യു.പി.എസ്, ചുണ്ടമ്പറ്റ ജി.ഡബ്ല്യൂ.എൽ.പി സ്‌കൂൾ എന്നിവ ഒന്നും രണ്ടും സ്ഥാനം നേടി. എ.എൽ.പി.എസ് മേൽമുറി, എ.യു.പി.എസ് മുതുതല, ജി.എൽ.പി.എസ് പരുതൂർ എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു. യു.പി വിഭാഗത്തിൽ എ.യു.പി.എസ് കാരമ്പത്തൂർ, പട്ടാമ്പി ജി.എച്ച്.എസ്.എസ്, എ.യു.പി.എസ് മണ്ണെങ്ങോട് എന്നിവയും ഹൈസ്‌കൂൾ വിഭാഗത്തിൽ പരുതൂർ ഹൈസ്‌കൂൾ, പട്ടാമ്പി ജി.എച്ച്.എസ്.എസ്, എടപ്പലം പി.ടി.എം.വൈ എച്ച്.എസ്.എസ് എന്നിവയും ഹയർ സെക്കൻഡറിയിൽ പരുതൂർ ഹൈസ്‌കൂൾ, എടപ്പലം പി.ടി.എം.വൈ എച്ച്.എസ്.എസ്, പട്ടാമ്പി ജി.എച്ച്.എസ്.എസ് എന്നിവയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരായി. പ്രവൃത്തി പരിചയമേളയിൽ വിളയൂർ യൂനിയൻ എ.എൽ.പി സ്‌കൂൾ ഒന്നാം സ്ഥാനം നേടി. എ.എം.എൽ.പി.എസ് നടുവട്ടം, എ.എൽ.പി.എസ് പേരടിയൂർ എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി. യു.പി വിഭാഗത്തിൽ നരിപ്പറമ്പ് ജി.യു.പി സ്‌കൂൾ, വിളയൂർ ജി.എച്ച്.എസ്, സ​െൻറ് പോൾസ് പട്ടാമ്പി എന്നിവയും ഹൈസ്‌കൂൾ വിഭാഗത്തിൽ കൊപ്പം ജി.വി.എച്ച് .എസ്.എസ്, പട്ടാമ്പി ജി.എച്ച്.എസ്.എസ്, പരുതൂർ ഹൈസ്‌കൂൾ എന്നിവയും ഹയർ സെക്കൻഡറിയിൽ പട്ടാമ്പി ജി.ഒ.എച്ച്.എസ്.എസ് എടപ്പലം പി.ടി.എം.വൈ എച്ച്.എസ്.എസ്, പട്ടാമ്പി ജി.എച്ച്.എസ്.എസ് എന്നിവയും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ഐ.ടി മേളയിൽ പട്ടാമ്പി ജി.യു.പി.എസ്, പട്ടാമ്പി സ​െൻറ് പോൾസ്, മുതുതല എ.യു.പി.എസ് എന്നിവയും ഹൈസ്‌കൂൾ വിഭാഗത്തിൽ പട്ടാമ്പി സ​െൻറ് പോൾസ്, എടപ്പലം പി.ടി.എം.വൈ എച്ച്.എസ്.എസ്, പട്ടാമ്പി ജി.എച്ച്.എസ്.എസ്, ഹയർ സെക്കൻഡറിയിൽ എടപ്പലം പി.ടി.എം.വൈ.എച്ച്.എസ്.എസ്, പരുതൂർ ഹൈസ്‌കൂൾ, നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. മുതുതല എ.യു.പി സ്‌കൂളിൽ മൂന്നുദിവസമായി നടന്ന മേളയുടെ സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എം. നീലകണ്ഠൻ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം.പി. മാലതി അധ്യക്ഷത വഹിച്ചു. എ.ഇ.ഒ ഡി. ഷാജിമോൻ സമ്മാനദാനം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഗോപാലകൃഷ്ണൻ, ഓമന, മാനേജ്‌മ​െൻറ് പ്രതിനിധി സതീഷ് കുമാർ എന്നിവർ സംസാരിച്ചു. സി. മുകേഷ് സ്വാഗതവും പി.ടി.എ പ്രസിഡൻറ് വി. രജീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.