കീഴുപറമ്പ്: എരഞ്ഞിമാവ് ഗെയില്‍ വിരുദ്ധ പ്രക്ഷോഭ സമരത്തിെൻറ 21ാം ദിവസം സമരസമിതി നേതാക്കളുടെ നേതൃത്വത്തില്‍ കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗെയില്‍ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രദേശങ്ങളിലൂടെ ജനകീയ സമരയാത്ര സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 7.30ന് കാരശ്ശേരിയില്‍നിന്ന് തുടക്കം കുറിച്ച യാത്ര പൈപ്പ് ലൈൻ കടന്ന് പോകുന്ന വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍, കുന്നിന്‍പ്രദേശം, തോടുകള്‍ എന്നിവ കടന്നാണ് മുന്നേറിയത്. ഗെയില്‍ ഇരകള്‍ക്ക് അധികൃതരില്‍ നിന്നുണ്ടായ ദുരനുഭവങ്ങള്‍ ചോദിച്ചും കേട്ടറിഞ്ഞും ഉച്ചക്ക് ഒരു മണിക്ക് കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് എരഞ്ഞിമാവ് സമരപന്തലില്‍ സമാപിച്ചു. ഞായറാഴ്ച രാവിലെ 10 മണിക്ക് ഐ.എസ്.എം നടത്തുന്ന ഐക്യദാര്‍ഢ്യ റാലിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജാബിർ അമാനി സംസാരിക്കും. വൈകീട്ട് നാലിന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര പ്രക്ഷോഭ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുമെന്ന് സമരസമിതി ചെയർമാൻ ഗഫൂർ കൂറുമാടൻ അറിയിച്ചു. ഗെയില്‍ ബാധിത പ്രദേശങ്ങളിലൂടെ ജനകീയ സമരസമിതി സംഘടിപ്പിച്ച കാല്‍നടയാത്ര സര്‍ക്കാര്‍ പറമ്പിലെ പദ്ധതി പ്രദേശത്ത് എത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.