ഹൃദയം മാറ്റിവെച്ച ഭട്ടിെൻറ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയം മാറ്റിെവക്കൽ ശസ്ത്രകിയക്ക് വിധേയനായ തൃപ്പൂണിത്തുറ ഉദയംപേരൂർ ശ്രീലക്ഷ്മിയിൽ സുബ്രഹ്മണ്യഭട്ടിെൻറ (51) ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ഞായറാഴ്ച പ്രത്യേക മുറിയിലേക്ക് മാറ്റുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സെപ്റ്റംബർ 28ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഹൃദയശസ്ത്രക്രിയ മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാറിെൻറ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇവിടുത്തെ നാലാമത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയായിരുന്നു ഇത്. ഹരിയാന പഞ്ച്കുള സ്വദേശി അതുൽകുമാറിെൻറ (24) ഹൃദയമാണ് ഭട്ടിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.