കാലിക്കറ്റ് സർവകലാശാലയിലെ പുസ്​തക പ്രദർശനം സമാപിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ഒരുക്കിയ ഷാർജ സുൽത്താൻ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പുസ്തകങ്ങളുടെ പ്രദർശനം സമാപിച്ചു. സമാപന ചടങ്ങിൽ പി.കെ. അബ്ദുറബ്ബ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഷാർജ- ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് വൈ.എ. റഹീം സംസാരിച്ചു. 'സംസ്കൃതിയുടെ സുൽത്താൻ' പുസ്തകം പരിഭാഷപ്പെടുത്തിയ ഡോ. സി. സെയ്തലവിയെ ചടങ്ങിൽ ആദരിച്ചു. അഡ്വ. അജി കുര്യാക്കോസ്, സുബാഷ് ചന്ദ്രബോസ് തുടങ്ങിയവർ പങ്കെടുത്തു. േപ്രാ--വൈസ് ചാൻസലർ ഡോ. പി. മോഹൻ സ്വാഗതവും രജിസ്ട്രാർ ഡോ. ടി.എ. മജീദ് നന്ദിയും പറഞ്ഞു. 'സാംസ്കാരിക വിനിമയവും വിജ്ഞാനവും' വിഷയത്തിൽ മലയാള സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ പ്രഭാഷണം നടത്തി. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ് തുടങ്ങിയവർ പങ്കെടുത്തു. കാലിക്കറ്റ് സർവകലാശാലയിൽ സംഘടിപ്പിച്ച ഷാർജ സുൽത്താ​െൻറ പുസ്തകങ്ങളുടെ ത്രിദിന പ്രദർശനത്തിൽ 'സാംസ്കാരിക വിനിമയവും വിജ്ഞാനവും' വിഷയത്തിൽ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. ജയകുമാർ പ്രഭാഷണം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.