പഞ്ചായത്ത് സ്‌കൂള്‍ കായികമേള: മുട്ടിപ്പാലം ജി.യു.പി.എസ് ഓവറോള്‍ ചാമ്പ്യന്മാർ

ചാപ്പനങ്ങാടി: പൊന്മള ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കായികമേള സമാപിച്ചു. എൽ.പി, യു.പി തലങ്ങളില്‍ പൊന്മള മുട്ടിപ്പാലം ജി.യു.പി.എസ് തുടര്‍ച്ചയായി നാലാം തവണയും ഓവറോള്‍ ചാമ്പ്യന്മാരായി. എൽ.പി തലത്തില്‍ ചൂനൂര്‍ ജി.എൽ.പി.എസ് രണ്ടാം സ്ഥാനവും പറങ്കിമൂച്ചിക്കല്‍ ജി.എൽ.പി.എസ് മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തില്‍ ചാപ്പനങ്ങാടി ബി.എം.എം.യു.പി സ്‌കൂള്‍ രണ്ടാം സ്ഥാനവും കൂരിയാട് എ.യു.പി.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചാപ്പനങ്ങാടി പി.എം.എസ്.എ.വി.എച്ച്.എസ് സ്‌കൂള്‍ ഗൗണ്ടില്‍ നടന്ന മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ മുഹമ്മദ് മുസ്തഫ വള്ളുക്കുന്നന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഫൈസല്‍ പൂവ്വല്ലൂർ, പി.ടി.എ പ്രസിഡൻറ് എം.സി. ഉണ്ണികൃഷ്ണൻ, പ്രധാനാധ്യാപകന്‍ പി. സുരേഷ് കുമാർ, അധ്യാപകന്‍ അബ്ദുല്‍ മജീദ് വില്ലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.