ചാലിയാറിൽ മരിച്ച നിലയിൽ

എടവണ്ണപ്പാറ: ചാലിയാർ പുഴയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടത്തൂർ കാഞ്ഞിരപ്പുറത്ത് മോഹന​െൻറ ഭാര്യ ഗൗരിയെയാണ് (46) മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഒമ്പത് മണിക്ക് ചാലിയാറിലെ വെട്ടത്തൂർ മണ്ണാത്തിക്കടവിൽ കുളിക്കാൻപോയ ഇവർ തിരിച്ച് വരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളിക്കടവിൽനിന്ന് മൂന്ന് മീറ്റർ അകലെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: അരുൺ, ദിവ്യ. എടവണ്ണപ്പാറ 20-10-17
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.