എ.പി.അനിൽകുമാർ എം.എൽ.എ ക്കെതിരെ സമര പ്രഖ്യാപനം

വണ്ടൂർ: സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ആരോപണ വിധേയനായ എ.പി. അനിൽ കുമാർ എം.എൽ.എക്കെതിരെ സമര പ്രഖ്യാപനവുമായി സി.പി.എം. എം.എൽ.എ രാജി വെക്കണമെന്നും പൊതുപരിപാടികളിൽ നിന്ന് മാറി നിൽക്കണമെന്നും ആവശ്യപ്പെട്ട് വണ്ടൂരിൽ നടന്ന ധർണ ഏരിയ സെക്രെട്ടറി പി. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. എം.എൽ.എ നിയോജക മണ്ഡലത്തിലെ ജനങ്ങളോട് മാപ്പ് പറഞ്ഞ് രാജി വെക്കണമെന്നാണ്‌ സി.പി.എം നിലപാട്. പൊതുപരിപാടികളിൽ എം.എൽ.എ. പങ്കെടുക്കുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും പി. രാധാകൃഷ്ണൻ പറഞ്ഞു. ജെ. ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റിയംഗങ്ങളായ എൻ. കണ്ണൻ, ടോം കെ. തോമസ്, അനിൽ നിരവിൽ, എം. മോഹൻദാസ്, കെ.ടി. മുഹമ്മദലി, എം.ടി. അഹമ്മദ് എന്നിവർ സംസാരിച്ചു. ഫോട്ടോ: എ.പി.അനിൽകുമാർ എം.എൽ.എ. രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. വണ്ടൂരിൽ നടത്തിയ ധർണ ഏരിയ സെക്രെട്ടറി പി.രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.