പട്ടിക്കാട്: പൊതുയിടങ്ങളിലും മറ്റും നിത്യേന കാണുന്ന അപകടങ്ങളിൽ കാഴ്ചക്കാരാവാതെ, പ്രയാസപ്പെടുന്നവർക്ക് സ്വാന്തനമാവാൻ പ്രാപ്തരാക്കുന്നതിനായി വിദ്യാർഥികൾക്ക് പ്രഥമശുശ്രൂഷ പരിശീലനം നൽകി. പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് എമർജൻസി മെഡിക്കൽ പരിശീലനം നൽകിയത്. ഹയർ സെക്കൻഡറി എൻ.എസ്.എസ്, ഹൈസ്കൂൾ ജെ.ആർ.സി വിദ്യാർഥികളാണ് പരിശീലനത്തിൽ പങ്കാളികളായത്. പി.ടി.എ പ്രസിഡൻറ് നഹാസ് എം. നിസ്താർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അബ്ദുൽ ബഷീർ അധ്യക്ഷത വഹിച്ചു. അൽശിഫ ആശുപത്രി എമർജൻസി മെഡിക്കൽ വിഭാഗം തലവൻ ഡോ. അബീർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രധാനാധ്യാപകൻ കെ.വി.എം. സതീശൻ, സീനിയർ അസിസ്റ്റൻറ് ടി.വി. ഗീത, പട്ടിക്കാട് പാലിയേറ്റിവ് പ്രവർത്തകൻ എ. മുബഷിർ, ജെ.ആർ.സി കോഒാഡിനേറ്റർ രാജ്കുമാർ, എൻ.എസ്.എസ് കോഒാഡിനേറ്റർ അലി, അൽശിഫ ആശുപത്രി പ്രതിനിധികളായ ബിജു ജോസഫ്, ഹരി നാരായണൻ, വിനീഷ് എന്നിവർ സംസാരിച്ചു. പടം: g/fri/pattikkad school parisheelanam പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രഥമശുശ്രൂഷ പരിശീലനം പി.ടി.എ പ്രസിഡൻറ് നഹാസ് എം. നിസ്താർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.