കരുവാരകുണ്ട്: കർഷകരുമായി ചർച്ച നടത്താതെയും അവരെ വിശ്വാസത്തിലെടുക്കാതെയുമുള്ള പുറമ്പോക്ക് സർേവ അനുവദിക്കില്ലെന്ന് കരുവാരകുണ്ട് കർഷക കൂട്ടായ്മ കൺവെൻഷൻ. തലമുറകളായി കൈവശംവെക്കുന്ന ഭൂമി എന്തിനാണെന്നു പോലും പറയാതെ പിടിച്ചെടുക്കുന്ന അക്രമത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൂട്ടുനിൽക്കുകയാണെന്നും കർഷകരുമായി ചർച്ചക്ക് തയാറാവാത്ത പക്ഷം സർേവ തടയുമെന്നും മുന്നറിയിപ്പ് നൽകി. കിഴക്കെത്തലയിൽ നടന്ന കൺവെൻഷനിൽ കൂട്ടായ്മ ചെയർമാൻ അല്ലിപ്ര അബ്ദു ഹാജി അധ്യക്ഷത വഹിച്ചു. കൺവീനർ മാത്യു സെബാസ്റ്റ്യൻ, എൻ. ഹംസ ഹാജി, വി.പി. യൂസുഫലി, വാലയിൽ മുഹമ്മദ്, വി.പി. ലുഖ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.