വണ്ടൂർ: ഉപജില്ല സ്‌കൂൾ ശാസ്ത്രോത്സവത്തിെൻറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ജുവൈരിയ ജില്ല വിദ്യാഭ്യാസ ഓഫിസർ വി.എസ്. പൊന്നമ്മക്ക് നൽകി പ്രകാശനം നിർവഹിച്ചു. ഒക്ടോബർ 30 മുതൽ നവംബർ ഒന്ന് വരെയുള്ള മൂന്ന് ദിവസങ്ങളിലായി വണ്ടൂർ ഗേൾസ് സ്‌കൂളിലാണ് ശാസ്ത്രോത്സവം നടക്കുക. ഉപജില്ലയിലെ സ്‌കൂളുകളിൽ നിന്നുള്ള കുരുന്നു പ്രതിഭകളാണ് പങ്കെടുക്കുക. ഗേൾസ് സ്‌കൂളിലെ ചിത്രകല അധ്യാപകനായ ടി.കെ. വിജയനാണ് ലോഗോ ഡിസൈൻ ചെയ്തത്. പി.ടി.എ പ്രസിഡൻറ് കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എം. ഐശ്വര്യ, പ്രധാനാധ്യാപിക കെ.കെ. ഗൗരി, പി.ടി.എ വൈസ് പ്രസിഡൻറ് ഗോപാലകൃഷ്ണൻ, കെ. വാഹിദ്, സി.ടി.പി. ഉണ്ണിമൊയ്തീൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: വണ്ടൂർ ഉപജില്ല ശാസ്ത്രോത്സവത്തിെൻറ ലോഗോ ബ്ലോക്ക് പ്രസിഡൻറ് കെ.ടി. ജുവൈരിയ ഡി.ഇ വി.എസ്. പൊന്നമ്മക്ക് നൽകി പ്രകാശനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.