ഭരണസമിതിയുടെ അലംഭാവത്തിനെതിരെ -കോൺഗ്രസ്

കരുവാരകുണ്ട്: ഫണ്ടുകൾ ലഭ്യമാക്കുന്നതിലും വിനിയോഗിക്കുന്നതിലും പ്രസിഡൻറ് കാണിക്കുന്ന അലംഭാവവും ഏകാധിപത്യ മനോഭാവവുമാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കാരണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.പി. അലക്സാണ്ടർ. കളിസ്ഥലം നവീകരണത്തിനായി സ്പോർട്സ് കൗൺസിൽ അനുവദിച്ച 12 ലക്ഷം വിനിയോഗിച്ചിട്ടില്ല. പട്ടികജാതി കുടുംബങ്ങൾക്കുള്ള ജലസംഭരണി വിതരണം പാതിവഴിയിൽ മുടങ്ങി. പേപ്പർ ബാഗ് നിർമാണ ഫണ്ട്, ബയോഗ്യാസ് ഫണ്ട്, നടപ്പാലത്തിന് ലഭിച്ച തുക എന്നിവയെല്ലാം നഷ്ടപ്പെടുത്തി. ആരോപണ വിധേയമായ കമ്പനിക്ക് വീണ്ടും തെരുവുവിളക്ക് സ്ഥാപിക്കാനുള്ള കരാർ നൽകി. ക്ഷേമ പ്രവർത്തനങ്ങൾ നടന്നില്ല. തനത് ഫണ്ട് വികസനത്തിന് ഒന്നും ചെയ്തില്ലെന്നും ഭരണ സമിതിയുടെ ഇത്തരം അനാസ്ഥകൾക്കെതിരെയുള്ള പ്രതികരണമാണ് അവിശ്വാസ പ്രമേയമെന്നും മണ്ഡലം കമ്മിറ്റിയും പാർലമ​െൻററി പാർട്ടിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.