നിലമ്പൂര്‍: കെട്ടിട നികുതി കുടിശ്ശികയുടെ ഭാരം പൊതുജനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. വിവിധ പദ്ധതികള്‍ക്കായുള്ള ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അജണ്ടകളുള്‍പ്പെടുത്തിയായിരുന്നു യോഗം വിളിച്ചത്. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവില്ലാതെ നികുതി കുടിശ്ശികയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി ഭരണസമിതി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ കൗൺസിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇത് അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഭരണസമിതി നിരസിച്ചതോടെ പ്രതിപക്ഷം ബഹളം വെക്കുകയും കൗൺസില്‍ യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു. ഇതോടെ എട്ടുപേരുടെ വിയോജന കുറിപ്പോടെ അജണ്ടകള്‍ പാസാക്കി യോഗവും അവസാനിപ്പിച്ചു. നികുതി സ്വീകരിക്കുന്നത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണെന്ന് നഗരസഭ ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ് പറഞ്ഞു. എന്നാല്‍, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിെൻറ ഉത്തരവ് അതത് കാലങ്ങളില്‍ നടപ്പിലാക്കാതെ ഇപ്പോഴത്തെ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നതിനുള്ള ഗൂഢനീക്കമാണ് നഗരസഭ സ്വീകരിക്കുതെന്ന് പ്രതിപക്ഷ നേതാവ് എൻ. വേലുക്കുട്ടി പറഞ്ഞു. ഇതിനിടെ പകല്‍വീട് ചന്തക്കുന്നിലേക്ക് മാറ്റുന്നതിനുള്ള പ്രമേയം അനുവദിക്കാത്തതില്‍ സ്വതന്ത്ര കൗൺസിലര്‍ മുസ്തഫ കളത്തുംപടിക്കലും പ്രതിഷേധവുമായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.