നീലഗിരി താഴ്വരയിൽ വർണക്കാഴ്​ചയൊരുക്കി ശലഭങ്ങൾ

നിലമ്പൂർ: കാലാവസ്ഥ അനുകൂലമായതോടെ നീലഗിരി താഴ്വരയിൽ വീണ്ടും ചിത്രശലഭങ്ങളുടെ വർണക്കാഴ്ച. ഒക്ടോബർ പകുതിയോടെ കാണുന്ന ശലഭങ്ങൾ ഡിസംബർവരെ നീണ്ടുനിൽക്കാറുണ്ട്. പതിവുപോലെ ശലഭങ്ങളുടെ കൂട്ടമായ യാത്രക്ക് പകരം ഇണചേർന്നും ഒറ്റതിരിഞ്ഞുമാണ് ശലഭങ്ങളെ കാണാനാവുന്നത്. അതേസമയം, നിലമ്പൂർ തേക്ക് മ‍്യൂസിയത്തിലെയും കക്കാടംപൊയിൽ സ്വകാര‍്യ പാർക്കിലെയും ശലഭോദ‍്യാനങ്ങളിൽ കൂട്ടമായി കാണുന്നുണ്ട്. അരളി, നീലകടുവ, ആൽബട്രോസ് എന്നീ ശലഭങ്ങളെയാണ് കൂടുതലും കണ്ടുവരുന്നത്. കാലാവസ്ഥ വ‍്യതിയാനം മൂലം ഇടക്കാലത്ത് നീലഗിരിയിലെ ശലഭങ്ങളുടെ പ്രജനനവും ദേശാടനവും താളം തെറ്റിയിരുന്നതായി വനം ഗവേഷണ കേന്ദ്രം നിലമ്പൂർ സബ്സ​െൻററിലെ ശാസ്ത്രജ്ഞൻ ഡോ. ചന്ദ്രശേഖര പറഞ്ഞു. തണുപ്പും ചൂടും മാറി അനുഭപ്പെടുന്ന പ്രത‍്യേക കാലാവസ്ഥയിൽ പ്രദേശത്തെ 'പ‍്യൂപ്പ'കൾ ഒന്നിച്ച് വിരിഞ്ഞ് ശലഭങ്ങളായി മാറുമ്പോഴാണ് ഇവയുടെ കൂട്ടമായ യാത്ര കാണുന്നത്. തുടർച്ചയായി മഴപെയ്ത പ്രദേശങ്ങളിൽ താപനിലയിൽ മാറ്റങ്ങൾ വരുന്നത് ഇവയുടെ പ്രജനനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചന്ദ്രശേഖര പറയുന്നു. പടം:1 നിലമ്പൂർ തേക്ക് മ‍്യൂസിയത്തിലെ ശലഭ കാഴ്ച
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.