​'ഹജ്ജ് നയത്തിലെ കരട് നിര്‍ദേശങ്ങൾ പുനഃപരിശോധിക്കണം'

നിലമ്പൂര്‍: കേന്ദ്ര ഹജ്ജ് നയത്തിലെ കരട് നിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുന്നി യുവജന സംഘം (എസ്.വൈ.എസ്) നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. എംബാര്‍ക്കേഷന്‍ പോയൻറുകൾ 21ല്‍നിന്നും ഒമ്പത് മാത്രമാക്കി കുറച്ചതിന് പുറമെ ഹാജിമാര്‍ക്ക് എല്ലാവിധ സൗകര്യങ്ങളുമുള്ള ഹജ്ജ് ഹൗസ് നിലകൊള്ളുന്ന കോഴിക്കോട് വിമാനത്താവളം പോയൻറിൽനിന്ന് ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനത്തുനിന്നും ഏറ്റവും കൂടുതല്‍ ഹാജിമാരുള്ളത് മലബാറില്‍നിന്നാണ്. അതുകൊണ്ട് കേരളത്തില്‍നിന്നുള്ള എംബാര്‍ക്കേഷന്‍ പോയൻറിൽ ഒന്നാമത്തേത് കരിപ്പൂര്‍ ആവണം. അപേക്ഷകര്‍ക്കനുസരിച്ച് േക്വാട്ട വര്‍ധിപ്പിക്കുക, 70 വയസ്സുകാര്‍ക്കും അഞ്ചാം തവണ അപേക്ഷിക്കുന്നവര്‍ക്കുമുള്ള ആനുകൂല്യം നിലനിര്‍ത്തുക എന്നീ ആവശ്യങ്ങളും എസ്.വൈ.എസ് ഉന്നയിച്ചു. പ്രസിഡൻറ് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ അധ്യക്ഷനായി. ജന. സെക്രട്ടറി സലീം എടക്കര, ഭാരവാഹികളായ എ.പി. യാകൂബ് ഫൈസി, ടി.കെ. അബ്ദുല്ലക്കുട്ടി മാസ്റ്റര്‍, പറമ്പില്‍ ബാവ, എം.ടി. മുഹമ്മദ്, കെ.കെ. അമാനുല്ല ദാരിമി, എം.എ. സിദ്ദീഖ്, ഹംസ ഫൈസി രാമംകുത്ത് എന്നിവർ യോഗത്തില്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.