സമഗ്ര സേവനവുമായി എൻ.എസ്​.എസ്​

മലപ്പുറം: ദേശീയോദ്ഗ്രഥനത്തിനും പാരിസ്ഥിതിക ജൈവ പരിരക്ഷക്കും ശക്തിപകർന്ന് ജില്ല നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്). കാട്ടുതീ തടയുന്നതിനും യാത്രക്കാരെയും സന്ദർശകരെയും ബോധവത്കരിച്ച് ചുരം മാലിന്യമുക്തമാക്കുന്നതിനും വിദ്യാർഥികളെ ഉപയോഗപ്പെടുത്തും. മധ്യവേനലവധിയിൽ മുഴുവൻ എൻ.എസ്.എസ് വളൻറിയർമാരെയും ഉൾപ്പെടുത്തി 'നാടുകാണി ഇക്കോ സേവ് ഫോറം' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. യൂനിറ്റി സൗഹൃദ ഇൻറർ കൊളീജിയറ്റ് ജില്ല ഫുട്ബാൾ മത്സരവും നടത്തും. കാലിക്കറ്റ് സർവകലാശാല ഗോൾഡൻ ജൂബിലിയുടെ ഭാഗമായി എൻ.എസ്.എസ് ജില്ലയിൽ 62 സൗജന്യ വീടുകൾ നിർമിക്കും. നവംബർ ഒന്നിന് വീടുകളുടെ തറക്കല്ലിടൽ നിർവഹിക്കും. മികച്ച എൻ.എസ്.എസ് യൂനിറ്റ്, വളൻറിയർമാർ, പ്രോഗ്രാം ഒാഫിസർമാർ എന്നിവർക്കുള്ള 'കർമ ശ്രേഷ്ഠ' പുരസ്കാര സമർപ്പണം, പാരിസ്ഥിതിക ജൈവ ബോധവത്കരണം ലക്ഷ്യംവെച്ചുള്ള 'ഹരിതഗ്രാമം പദ്ധതി'യുടെ ഭാഗമായി ജൈവ കൃഷി, ജൈവ വിഭവ മേളകൾ, ഗൃഹാങ്കണ സംഗമങ്ങൾ എന്നിവയും സംഘടിപ്പിക്കും. വളൻറിയർമാർ, പ്രോഗ്രാം ഒാഫിസർമാർ എന്നിവർക്കുള്ള നേതൃ പരിശീലന കളരികൾ, സ്റ്റുഡൻറ്സ് ഇനീഷ്യേറ്റിവ് പാലിയേറ്റിവ് (എസ്.െഎ.പി) വിപുലീകരണ പദ്ധതികൾ, വായന സംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള 'പുസ്തകപ്പെട്ടി' പ്രോഗ്രാമുകൾ, നിരാലംഭർക്ക് കാരുണ്യസ്പർശം നൽകുന്ന 'ഞങ്ങളുടെ കൂടെ', 'ജലം ജീവാമൃതം' സന്ദേശ ബോധവത്കരണങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ജില്ല എൻ.എസ്.എസ് േകാഒാഡിനേറ്റർ പ്രഫ. സമീറ, ഡോ. കെ.പി. മുഹമ്മദ് ബഷീർ, ഡോ. ജാബിർ അമാനി, ഡോ. കബീർ എന്നിവർ പെങ്കടുത്തു. മാനേജ്മ​െൻറ് ഫെസ്റ്റ് നാളെ മലപ്പുറം: പുത്തനങ്ങാടി മോണ്ടി മാനേജ്മ​െൻറ് ഇൻസ്റ്റിറ്റ്യൂട്ടിൽ ശനിയാഴ്ച മാനേജ്മ​െൻറ് ഫെസ്റ്റ് സംഘടിപ്പിക്കും. 'നേച്ചർ ഫോർ ടുമാറോ' എന്ന മുദ്രാവാക്യത്തിലാണ് പരിപാടി. മികച്ച മാനേജ്മ​െൻറ് ടീം, മാനേജർ, മാർക്കറ്റിങ് ട്രഷർഹണ്ട് ഗെയിം, സ്പോർട്സ് ഡാൻസ് തുടങ്ങിയ മത്സരങ്ങൾ നടക്കും. ദക്ഷിണേന്ത്യയിലെ വിവിധ കോളജുകളിൽനിന്നായി അഞ്ഞൂറോളം വിദ്യാർഥികൾ മത്സരത്തിനെത്തുമെന്ന് സംഘാടകർ അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് നടൻ ഗോവിന്ദ് പത്മസൂര്യ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ അലക്സ് ജോൺസൺ, മുഹമ്മദ് ആബിദ്, ഷിദിൻ ദിവാകരൻ, നിഖിൽ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.