മരണപ്പാച്ചിൽ; 21 സ്വകാര്യ ബസുകൾക്കെതിരെ പിഴ ചുമത്തി

മഞ്ചേരി: അമിതവേഗത നിയന്ത്രിക്കാൻ പൊലീസ് ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ വ്യാഴാഴ്ച കുടുങ്ങിയത് 21 ബസുകൾ. ഇവക്ക് 12,900 രൂപ പിഴയിട്ടു. മഞ്ചേരി ട്രാഫിക് എസ്.ഐ പി. ജാബിറി‍​െൻറ നേതൃത്വത്തിൽ മഞ്ചേരി ടൗണിനു സമീപം നടത്തിയ പരിശോധനയിലാണ് ബസുകളുടെ മിന്നലോട്ടം പിടികൂടിയത്. വഴിക്കടവ് --മഞ്ചേരി- കോഴിക്കോട് റൂട്ടിലോടുന്ന ബസുകളാണ് അമിതവേഗത്തിലോടിയത്. സ്വകാര്യ ബസുകളുടെ അമിതവേഗം മിക്കപ്പോഴും മഞ്ചേരി മുതൽ വള്ളുവമ്പ്രം വരെയുള്ള ഭാഗത്ത് അപകടങ്ങൾക്ക് കാരണമാവുന്നുണ്ട്. രണ്ടാഴ്ച മുമ്പ് ഇതേ റൂട്ടിലോടുന്ന ബസുകളെ നിരീക്ഷിച്ച് 12 ബസുകൾക്കെതിരെ പിഴ ചുമത്തിയിരുന്നു. വഴിനീളെയുള്ള ട്രാഫിക് കുരുക്കിൽ സമയം നഷ്്ടപ്പെടുന്നതിനാലാണ് അമിതവേഗത്തിലോടുന്നതെന്നാണ് ബസ് ജീവനക്കാരുടെ വിശദീകരണം. മഞ്ചേരി ട്രാഫിക് എസ്.ഐ പി. ജാബിർ, എ.എസ്.ഐ പി. പ്രഭാകരൻ, സി.പി.ഒ റഷീദ്, എ.സി.പി.ഒ ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ദരിദ്ര വിഭാഗങ്ങളുടെ അരിവിഹിതത്തിൽ അര കി.ഗ്രാം ഈ മാസം കുറവ് ............................. നീല കാർഡുകാർക്ക് ഒന്നര കി.ഗ്രാമും വെള്ള കാർഡിന് രണ്ടു കി.ഗ്രാമുമായി മഞ്ചേരി: ഒക്ടോബർ മാസത്തെ റേഷൻ വിഹിതം കടകളിലെത്തിയപ്പോൾ സബ്സിഡി വിഭാഗത്തിനും പൊതുവിഭാഗത്തിനും നേരത്തെ പ്രഖ്യാപിച്ചതിനേക്കാൾ അരി വിഹിതം കുറഞ്ഞു. ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലാണ് ഈ സ്ഥിതി. ആളൊന്നിന് രണ്ടു കി.ഗ്രാം അരിയാണ് അലോട്ട്മ​െൻറിൽ. ഏറനാട് താലൂക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ റേഷൻ കടകളിൽ വിതരണം ചെയ്ത അരി ഒന്നര കി.ഗ്രാം വീതമാണ്. ഒരു കാർഡിൽ പത്തു പേരുണ്ടെങ്കിൽ അഞ്ചു കി.ഗ്രാം അരിയുടെ കുറവാണുണ്ടാവുന്നത്. പൊതു വിഭാഗത്തിൽ ഇത് രണ്ടു കി.ഗ്രാം അരിയാണ് കാർഡിൽ എന്നിരിക്കെ വിതരണം ചെയ്യുന്നത് ഒരു കി.ഗ്രാം അരിയാണ്. ഇതി‍​െൻറ കൂടെയുള്ള ആട്ട അലോട്ട്മ​െൻറ് പ്രകാരം നൽകാനാവുന്നുണ്ട്. സംസ്ഥാനത്ത് മറ്റു താലൂക്കുകളിൽ ഇല്ലാത്ത പ്രശ്നമാണ് ജില്ലയിൽ രണ്ടു താലൂക്കുകളിൽ. കാർഡുടമകൾക്കും റേഷൻ കടക്കാർക്കും ലഭിക്കുന്ന സന്ദേശം നിശ്ചിത വിഹിതം റേഷൻ അരിയുണ്ടെന്നാണ്. എന്നാൽ, ലഭിക്കുന്നത് കുറഞ്ഞ അളവിലും. ഇക്കാര്യങ്ങളെ ചൊല്ലി റേഷൻകടക്കാരും കാർഡുടമകളും തമ്മിൽ തർക്കമാണ്. സർക്കാർ നൽകുന്ന അരി വിഹിതംതന്നെ സന്ദേശത്തിലും കാണിക്കാത്തതാണ് മുഖ്യ പരാതി. സന്ദേശത്തൊടൊപ്പം ലഭ്യതക്കനുസരിച്ച് എന്നുകൂടി ചേർക്കുമെന്നാണ് സിവിൽ സപ്ലൈസ് വകുപ്പ് അളവ് കുറഞ്ഞുപോയ താലൂക്കുകളോട് അറിയിച്ചിരുന്നത്. അത് ചേർത്തിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.