പൊന്നാനി പള്ളിപ്പടിയിൽ മാലിന്യം തള്ളുന്നു

പുതുപൊന്നാനി: പൊന്നാനി പള്ളിപ്പടി ബസ് സ്റ്റോപിന് സമീപം ട്രാൻസ്ഫോർമറിന്നടുത്ത് മാലിന്യം തള്ളുന്നത് യാത്രക്കാർക്കും പരിസരവാസികൾക്കും ദുരിതമാവുന്നു. പരിസര വാസികളും പുറത്ത് നിന്നുള്ളവരും ഇവിടെ മാലിന്യം തള്ളുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. മത്സ്യം, കോഴി, പച്ചക്കറി മാലിന്യങ്ങളാണ് ഇവിടെ നിറഞ്ഞിരിക്കുന്നത്. സമീപ പ്രദേശങ്ങളിലുള്ള കേടുപാട് സംഭവിച്ച ലോറിയിലും മാലിന്യം തള്ളുന്നുണ്ട്. നഗരസഭ ചവറ്റുകുട്ട സ്ഥാപിക്കണമെന്നും മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.