തിരൂർ: നവീകരണത്തിെൻറ പുതുക്കം വിടുംമുമ്പേ തകർന്ന് തുടങ്ങിയ ജില്ല ആശുപത്രി റോഡിെൻറ ശോച്യാവസ്ഥക്ക് പരിഹാരമായില്ല. തകർന്ന് മാസങ്ങളായിട്ടും അറ്റക്കുറ്റപ്പണി നടത്താതെ നഗരസഭ മൗനം പാലിക്കുന്നു. റോഡ് തകർന്നത് മൂലം മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സിറ്റി ജങ്ഷനിൽ നിന്ന് ജില്ല ആശുപത്രി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് റോഡ് വ്യാപകമായി തകർന്നത്. 50 മീറ്ററോളം റോഡിൽ ടാറിങ് അടർന്നിട്ടുണ്ട്. ഈ ഭാഗം കയറ്റമായതിനാൽ വാഹനങ്ങൾ വലിയ പ്രയാസം അനുഭവിക്കുന്നു. വാഹനങ്ങൾ പതുക്കെ പോകുന്നത് മൂലമുള്ള ഗതാഗതക്കുരുക്ക് നഗരത്തെയും ബാധിക്കുന്നു. പലപ്പോഴും സിറ്റി ജങ്ഷനിലെ ഗതാഗത തടസ്സത്തിന് കാരണമാകുന്നത് ഈ ഭാഗത്തെ വാഹനങ്ങളുടെ 'മെല്ലെപ്പോക്കാണ്'. നഗരസഭ ഓഫിസ് പരിസരം, ജില്ല ആശുപത്രി പരിസരം, അമ്പലക്കുളങ്ങര ജങ്ഷൻ പരിസരം എന്നിവിടങ്ങളിലും റോഡ് തകർന്നിട്ടുണ്ട്. വീതി കൂട്ടി റോഡ് നവീകരിച്ചതിന് തൊട്ടുപിന്നാലെ റോഡ് തകർന്ന് തുടങ്ങുകയായിരുന്നു. തുടർന്ന് കരാറുകാരന് പണം നൽകേണ്ടതില്ലെന്ന് നഗരസഭ തീരുമാനിച്ചു. എന്നാൽ രണ്ട് മാസമായിട്ടും തകർച്ച പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ല. ജില്ല ആശുപത്രിക്ക് പുറമെ താലൂക്ക് ആസ്ഥാന കാര്യാലയമുൾെപ്പടെ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷൻ, നഗരസഭ കാര്യാലയം, പൊതുമരാമത്ത് അതിഥിമന്ദിരം, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയവയും ഈ റോഡിലുണ്ട്. യാത്രാ ദുരിതത്തിന് പുറമേ ഇളകിക്കിടക്കുന്ന മെറ്റൽ യാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്ന സംഭവങ്ങളുമുണ്ട്. ദിവസവും നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന നഗരമധ്യത്തിലെ പ്രധാന റോഡായിട്ടും അധികൃതർ മൗനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.