പൊന്നാനി സസ്പെൻഷൻ പാലം: ആഗോള ടെൻഡർ ക്ഷണിച്ചു

പൊന്നാനി: പൊന്നാനിയിൽ നിർമിക്കാനുദ്ദേശിക്കുന്ന സസ്പെൻഷൻ പാലത്തി​െൻറ നിർമാണത്തിനായി ആഗോള ടെൻഡർ ക്ഷണിച്ചു. പാലത്തി​െൻറ രൂപകൽപന, ഇൻവെസ്റ്റിഗേഷൻ, എസ്റ്റിമേറ്റ്, ഡി.പി.ആർ എന്നിവ സമയബന്ധിതമായി തയാറാക്കാൻ കൺസൽട്ടൻസിയെ ക്ഷണിച്ചു. ഒക്ടോബർ മാസത്തിൽതന്നെ കൺസൽട്ടൻസിയെ നിശ്ചയിച്ച് പാലത്തി​െൻറ നിർമാണപ്രവർത്തനങ്ങൾക്കുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാണ് സർക്കാർ തീരുമാനം. റോഡ്സ് ആൻഡ് ബ്രിഡ്ജ് കോർപറേഷനാണ് മേൽനോട്ടം വഹിക്കുക. തയ്യൽ മെഷീൻ നൽകി പൊന്നാനി: പൊന്നാനി കടവനാട് കണ്ണൻ തൃക്കയിൽ സുലോചനയുടെ കുടുംബത്തിന് കടവനാട് പ്രവാസി കൂട്ടായ്മയുടെ സഹായ ഹസ്തം. കടവനാട് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ തയ്യൽ മെഷീൻ നൽകി. സാമ്പത്തിക പ്രയാസം മൂലം ദുരിതമനുഭവിക്കുന്ന കണ്ണൻ തൃക്കയിൽ സുലോചനയുടെ കുടുംബത്തിന് സ്വയംതൊഴിൽ മാർഗമായാണ് കടവനാട്ടെ പ്രവാസി കൂട്ടായ്മ തയ്യൽ മെഷീൻ വിതരണം ചെയ്തത്. 10,000 രൂപ വിലവരുന്ന മെഷീനാണ് നൽകിയത്. വിതരണ ചടങ്ങിൽ അനീഷ് പള്ളിക്കര, ലിജീഷ് തലക്കാട്ട്, പ്രമോദ് കൂവക്കാട്ട്, സുനിൽ തട്ടുപറമ്പ്, ബാബു കടവനാട്, ഹരിദാസൻ എണ്ണാഴിയിൽ, പ്രദീപ് പനയിൽ, വിജയൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.