മൊബൈൽ കടയിലെ മോഷണം: തെളിവെടുപ്പ് നടത്തി

പരപ്പനങ്ങാടി: മോഷണം നടന്ന പരപ്പനങ്ങാടിയിലെ മൊബൈൽ ഫോൺ കടയിൽനിന്ന് പൊലീസ് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം അർധരാത്രിയാണ് ടൗണിലെ സ്വകാര്യ മൊബൈൽ ഫോൺ കടയിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണുകൾ മോഷ്ടിച്ചത്. മലപ്പുറത്തുനിന്നെത്തിയ വിരലടയാള വിദഗ്ധൻ ദിനേശും സംഘവും മോഷ്ടാക്കളുടേതെന്ന് കരുതുന്ന കൈയടയാളങ്ങളും ചവിട്ടടയാളവും കണ്ടെടുത്തു. പരപ്പനങ്ങാടി എസ്.ഐ ഷമീർ അനുഗമിച്ചു. പരപ്പനങ്ങാടിയിലെ മോഷണം നടന്ന മൊബൈൽ ഫോൺ കടയിൽനിന്ന് വിരലടയാള വിദഗ്ധർ തെളിവെടുക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.