മലപ്പുറം: റവന്യൂ, പൊതുമരാമത്ത് വകുപ്പുകൾ റോഡുകളുടെ അതിർത്തി നിർണയിച്ച് കൈയേറ്റമുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ഗതാഗത നിയമം ലംഘിച്ച് അപകടമുണ്ടാക്കുന്നവർക്കെതിരെയും നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് കെ.എം. അബ്ദു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഹനീഫ രാജാജി അധ്യക്ഷത വഹിച്ചു. നൗഷാദ് മാമ്പ്ര, ചെമ്മുക്കൻ ബീരാൻ, എ.ടി. സെയ്തലവി, ബാലൻ, ഷംസു, സുമ ശങ്കർ, ഷെറിൻ ഷാജി, ബിനീഷ്, വി.എ. ഫൈസൽ, ബി. കുഞ്ഞുട്ടി, വിജയൻ കൊളത്തായി, കെ. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. പടം-mpmvij1 raff covention റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് കെ.എം. അബ്ദു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.