രോഗികൾക്ക്​ ഉച്ചഭക്ഷണവുമായി വിദ്യാർഥികൾ

നിലമ്പൂർ: ജില്ല ആശുപത്രിയിലെ രോഗികൾക്കും സഹായികൾക്കും വിദ‍്യാർഥികളുടെ വക ഉച്ചഭക്ഷണം. പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റാണ് ഭക്ഷണം വിതരണം ചെയ്തത്. കുട്ടികൾ രൂപവത്കരിച്ച കനിവ് വഴിയാണ് ഫണ്ട് കണ്ടെത്തിയത്. സി.എച്ച് സ​െൻററി‍​െൻറ സഹായത്തോടെയായിരുന്നു പരിപാടി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ റിയാസ് ബാബു, പി.ടി.എ പ്രസിഡൻറ് ടി.ടി. ഹുസൈൻ, എം.ടി.എ പ്രസിഡൻറ് സുഹ്റ, അധ‍്യാപകരായ മനോജ് കുമാർ, കെ.എൻ. ഉഷ, കെ.ആർ. വിനീത, സന്ധ‍്യ വേണുഗോപാലൻ, വിദ‍്യാർഥികളായ ദിൽജിത്, റുഫീന, ഹുസ്ന, മിഥുല്യ, സുദേവ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.