മത്സ്യക്കുഞ്ഞ്​ വിതരണം

-കല്ലടിക്കോട്: തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയ ഗുണ ഭോക്താക്കൾക്ക് ഒക്ടോബർ 20ന് രാവിലെ 10ന് പഞ്ചായത്ത് ഒാഫിസിൽ മത്സ്യക്കുഞ്ഞുങ്ങൾ വിതരണം ചെയ്യും. 'നെല്ല് സംഭരണം ഉടൻ ആരംഭിക്കണം' ഒറ്റപ്പാലം: കൊയ്ത്തു കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും നെല്ലുസംഭരണം വൈകുന്നത് കർഷകരെ ദുരിതത്തിലാക്കിയതായും ഇക്കാര്യത്തിൽ സർക്കാർ നടപടി ഉടൻ ഉണ്ടാകണമെന്നും കോൺഗ്രസ് എസ് സംസ്ഥാന കമ്മിറ്റി അംഗം എ. ശിവപ്രകാശൻ ആവശ്യപ്പെട്ടു. മില്ലുടമകളുമായി നടത്തുന്ന ചർച്ചകൾ പരാജയമാകുന്ന സാഹചര്യത്തിൽ സംഭരണത്തിന് ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. പ്രവർത്തക കൺെവൻഷനും പഠനശിബിരവും അലനല്ലൂർ: മുസ്ലിം ലീഗ് യതീംഖാന വാർഡ് കമ്മിറ്റി പ്രവർത്തക കൺെവൻഷനും പഠനശിബിരവും പി. ഷാനവാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉസ്മാൻ താമരത്ത് ക്ലാസെടുത്തു. കേരളോത്സവം നീന്തൽ മത്സരത്തിൽ ജേതാവായ ഫർഷാദിനെ ആദരിച്ചു. വാർഡ് പ്രസിഡൻറ് സി.പി. അബുട്ടി അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ.ടി. ഹംസപ്പ, ടി.പി. മൻസൂർ, സി. സക്കീർ, റഹീസ്, പി.പി. ഷഹ്സാദ്, മുർഷിദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.