സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ്: യുവാവ് പിടിയിൽ

പാലക്കാട്: സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വർണവും പണവും കവർന്നിരുന്ന തട്ടിപ്പുവീരൻ പിടിയിൽ. ആലപ്പുഴ തുറവൂർ സ്വദേശി വിഷ്ണു ശ്രീകുമാറാണ് (26) പാലക്കാട് ടൗൺ സൗത്ത് പൊലീസി‍​െൻറ പിടിയിലായത്. ഭർത്താക്കന്മാരുമായി അകന്ന് കഴിയുന്ന സ്ത്രീകളെ സ്നേഹിച്ച് കല്യാണം കഴിക്കുകയോ കല്യാണം കഴിക്കാമെന്ന് പറഞ്ഞ് വിശ്വാസത്തിലെടുത്ത് ലൈംഗികമായി ഉപയോഗിക്കുകയോ ചെയ്ത് സ്വർണവും പണവും തട്ടിയെടുത്ത് പോകലാണ് വിഷ്ണുവി‍​െൻറ രീതി. ഇയാൾക്കെതിരെ സമാന സംഭവത്തിൽ മലമ്പുഴ പൊലീസ് മുമ്പ് കേസെടുത്തിരുന്നു. ചേർത്തല, വരാപ്പുഴ, കുത്തിയതോട്, ഹേമാംബിക നഗർ സ്റ്റേഷനുകളിലെ നിരവധി വാഹന മോഷണക്കേസുകളിലും തട്ടിപ്പുകേസിലും ഇയാൾ പിടിയിലാണ്. വ്യത്യസ്തമായ പേരും വിലാസവും നൽകിയാണ് ഇയാൾ താമസിക്കാനുള്ള മുറികളെടുത്തിരുന്നതെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. പാലക്കാട് ടൗൺ സൗത്ത് സർക്കിൾ ഇൻസ്പെക്ടർ ആർ. മനോജ് കുമാറി‍​െൻറ നേതൃത്വത്തിൽ സൗത്ത് സബ് ഇൻസ്പെക്ടർ വി.എസ്. മുരളീധരൻ, ക്രൈം സ്ക്വാഡ് അംഗം സാജിദ്, സീനിയർ സി.പി.ഒ റഹ്മാൻ, പ്രദീഷ്, സജീഷ്, ഷനോസ്, സജീഷ്, നിഷാദ്, ഷീല എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.