എടയൂരിൽ ബി.എസ്​.എൻ.എൽ ടവറുകളുടെ ശേഷി ഉയർത്തണം

എടയൂർ: എടയൂർ മേഖലയിലെ ബി.എസ്.എൻ.എൽ ടവറുകളുടെ ശേഷി ഉയർത്തണമെന്നും ത്രീജി സംവിധാനം നടപ്പാക്കണമെന്നും ആവശ്യം ഉയരുന്നു. എടയൂരിൽ ബി.എസ്.എൻ.എൽ ടുജിയിലാണ്. ടവറുകളുടെ ശേഷി വർധിപ്പിക്കാത്തതിനാൽ സമീപമുള്ള പ്രദേശത്ത് മാത്രമേ റേഞ്ച് ലഭിക്കുന്നുള്ളൂ. മറ്റ് പ്രദേശങ്ങളിൽ കുറഞ്ഞ റേഞ്ച് കാരണം പ്രയാസപ്പെടുകയാണ്. അതിനാൽ എടയൂരിലും ബി.എസ്.എൻ.എൽ ടവറുകളുടെ റേഞ്ച് കൂട്ടി ചുരുങ്ങിയത് ത്രീജി സംവിധാനമെങ്കിലും നടപ്പാക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.