ഊർങ്ങാട്ടിരി: മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ ആയുർവേദ പൈതൃക പാരമ്പര്യത്തെക്കുറിച്ച് അറിയാൻ കോട്ടക്കൽ ആര്യവൈദ്യശാലയിലേക്ക് പഠനയാത്ര നടത്തി. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആയുർവേദ പൈതൃകത്തെക്കുറിച്ച് ചീഫ് മാനേജർ മധുവാര്യർ വിശദീകരിച്ചു. ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള പഠന ക്ലാസുകൾക്ക് ഡോ. മഹേഷ് നേതൃത്വം നൽകി. പ്രിൻസിപ്പൽ എം. അഹമ്മദ് സവാദ്, പ്രോഗാം ഒാഫിസർ എം. കൃഷ്ണനുണ്ണി, പി.ടി.എ പ്രസിഡൻറ് ടി. സെയ്തലവി, പി. നൂറുൽ അമീൻ, വി.പി. സുകുമാരൻ എന്നിവർ സംബന്ധിച്ചു. വളൻറിയർമാരായ സബീഹ് നിജാസ്, ഹലാ മാലിഖ്, സാബിത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.