കുളിമുറിയിൽ തലയടിച്ച് വീണ്​ വിദ്യാർഥി മരിച്ചു

കല്ലടിക്കോട്: കുളിമുറിയിൽ തലയടിച്ച് വീണ് ഹൈസ്കൂൾ വിദ്യാർഥി മരിച്ചു. മുതുകുർശ്ശി ചൂരക്കുത്തൻ യൂസുഫ് ദാരിമിയുടെ മകനും തച്ചമ്പാറ ദേശബന്ധു ഹൈസ്കൂൾ ഒമ്പതാംതരം വിദ്യാർഥിയുമായ മുഹമ്മദ് യാസിറാണ് (14) വീട്ടിലെ കുളിമുറിയിൽ തലയടിച്ച് വീണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. യാസിറിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ മരിച്ചു. മാതാവ്: ഫാത്തിമത്ത് സുഹ്റ. സഹോദരങ്ങൾ: മുഹമ്മദ് സിയാസ്, മുഹമ്മദ് സൂഫിയാൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഏഴിന് അരിപ്പനാഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.