അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ഒറ്റപ്പാലം: കാൽനടയാത്രക്കിെട ബൈക്കിടിച്ച് ആശുപത്രിയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു. വാണിയംകുളം പനയൂർ തോട്ടപ്പള്ളിയാലിൽ രാമകൃഷ്ണനാണ് (42) ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പാലപ്പുറത്തായിരുന്നു അപകടം. രാമകൃഷ്ണനെ നിയന്ത്രണം വിട്ടെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ചൊവ്വാഴ്്ച വൈകീട്ടായിരുന്നു അന്ത്യം. ഭാര്യ: ലക്ഷ്മികുട്ടി. മകൾ: ആര്യകൃഷ്ണ. ചിന്നമാളു അമ്മ ഒറ്റപ്പാലം: പരേതനായ ആലങ്ങാട്ടിൽ ദാമോധരൻ നായരുടെ ഭാര്യ നെച്ചുള്ളി ചിന്നമാളു അമ്മ (89) നിര്യാതയായി. മക്കൾ: ലീല, ശങ്കരനാരായണൻ. മരുമക്കൾ: സുകന്യ, പരേതനായ ശിവശങ്കരൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.