മിനിപമ്പ ടൂറിസം പദ്ധതി പൂർത്തിയായി

മണ്ഡല കാലത്തോടെ തുറന്ന് കൊടുക്കും കുറ്റിപ്പുറം: ശബരിമല തീർഥാടകരുടെ ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പയിലെ ടൂറിസം പദ്ധതി പ്രവൃത്തികൾ പൂർത്തിയായി. ടൂറിസം വകുപ്പിൽനിന്ന് അനുവദിച്ച 68 ലക്ഷം രൂപയും തവനൂർ എം.എൽ.എയും തദ്ദേശ സ്വയംഭരണ മന്ത്രിയുമായ ഡോ. കെ.ടി. ജലീലി​െൻറ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 1.25 കോടിയും ചെലവഴിച്ചാണ് രണ്ട് ഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കിയത്. തീർഥാടകർക്കുള്ള കുളിക്കടവ്, ഷവർ ബാത്ത്, വ്യൂ പോയൻറ്, കവാടം എന്നിവ ആദ്യഘട്ടത്തിലും പുഴയോര ഭിത്തി, വിരിവെക്കാനുള്ള സൗകര്യം, ഓപൺ ഓഡിറ്റോറിയം എന്നിവ രണ്ടാംഘട്ടത്തിലും പൂർത്തിയാക്കി. ആയിരത്തോളം ശബരിമല തീർഥാടകർക്ക് ഒരേസമയം വിരിവെക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നേരത്തേ സ്ഥലസൗകര്യമില്ലാത്തതിനാൽ റോഡരികിലും മറ്റുമായിരുന്നു ഇത് നിർവഹിച്ചിരുന്നത്. അടുത്ത മാസത്തോടെ തുടങ്ങുന്ന മണ്ഡലകാലത്തിന് മുമ്പ് പദ്ധതി നാടിന് സമർപ്പിക്കും. തകർന്ന് കിടക്കുന്ന ഇരുമ്പ് വേലി മാറ്റി സ്ഥാപിക്കുക, വേനൽ കാലത്തെ ജലക്ഷാമം പരിഹരിക്കാനായി പാലത്തിന് താഴെ ഉടൻ സ്ഥിരം തടയണ നിർമിക്കുക എന്നീ ആവശ്യങ്ങളാണ് ഇനിയും പരിഹരിക്കാനുള്ളത്. എല്ലാ വർഷവും ഒമ്പത് ലക്ഷത്തോളം രൂപയാണ് ഡാനിഡ കുടിവെള്ള പദ്ധതിക്കായി സർക്കാർ താൽക്കാലിക തടയണ നിർമിക്കാൻ ചെലവഴിക്കുന്നത്. Tir p2 പ്രവൃത്തി പൂർത്തിയായ കുറ്റിപ്പുറം മിനിപമ്പ ടൂറിസം പദ്ധതി പ്രദേശം ഫോട്ടോ നമ്പർ 20171018-171114
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.