കരുളായി: ഗ്രാമപഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിെൻറ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്ലാസ്റ്റിക് വിമുക്ത പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പലഭാഗങ്ങളിലും മാലിന്യം വലിച്ചെറിയുന്നത് തുടർന്നപ്പോഴാണ് പഞ്ചായത്തിെൻറ നേതൃത്വത്തില്‍ വീണ്ടും ബോധവത്കരണം നടത്തുന്നത്. കരുളായി കെ.എം. ഹയര്‍ സെക്കൻഡറി സ്‌കൂൾ എന്‍.എസ്.എസ് വാളണ്ടിയര്‍മാർ, ഗ്രീന്‍വേംസ് പ്രവര്‍ത്തകർ എന്നിവരാണ് ഇതിനായി രംഗത്തുള്ളത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിശാരിയില്‍ അസൈനാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം എം. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് കെ. കമ്മത്ത്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എ.പി. ദിലീഷ്, പി.ടി.എ പ്രസിഡൻറ് വി.കെ. ചന്ദ്രബാനു എന്നിവര്‍ പങ്കെടുത്തു. നിലവിൽ പതിനഞ്ച് വാര്‍ഡിലെയും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് നിരോധന സന്ദേശം എത്തിക്കുകയും തുണി സഞ്ചി നൽകുകയും ചെയ്തിരുന്നു. അജൈവ മാലിന്യങ്ങള്‍ ഒഴികെയുള്ള ഖരമാലിന്യങ്ങൾ ശേഖരിക്കാന്‍ വളണ്ടിയര്‍മാരെ നിയമിക്കുകയും ഇവ ശേഖരിച്ച് കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. ഫോട്ടോ ppm3 കരുളായി ഗ്രാമപഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്തമാക്കി മാറ്റുന്നതിെൻറ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാതയോരത്തെ മാലിന്യം നീക്കം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.