സാമൂഹ്യ നീതി വകുപ്പ് കെട്ടിടങ്ങൾ ഇനി ഒരു കുടക്കീഴിൽ; തവനൂരിലെ കോംപ്ലക്സ്​ നിർമാണം തുടങ്ങി

കുറ്റിപ്പുറം: സാമൂഹ്യ നീതിവകുപ്പിന് കീഴിലെ തവനൂരിലെ വിവിധ സ്ഥാപനങ്ങൾ ഒരു കുടക്കീഴിലാക്കുന്ന കോംപ്ലക്സ് നിർമാണം തുടങ്ങി. മാനസിക വളർച്ചയെത്താത്ത പുരുഷൻമാരെ പാർപ്പിക്കുന്ന പ്രതീക്ഷ ഭവൻ, വൃദ്ധസദനം, മഹിള മന്ദിരം, ചിൽഡ്രൻസ് ഹോം, റസ്ക്യുഹോം, ഒബ്സർവേഷൻ ഹോം എന്നീ കെട്ടിടങ്ങളാണ് ഒരു ചുറ്റുമതിലിനുള്ളിൽ കൊണ്ടുവരുന്നത്. ഇതി​െൻറ ആദ്യഘട്ട നിർമാണം തവനൂരിൽ തുടങ്ങി. 4.32 കോടി രൂപ ചെലവിൽ ചിൽഡ്രൻസ് ഹോമാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. നിലവിലെ പ്രതീക്ഷഭവൻ കെട്ടിടത്തോട് ചേർന്നാണ് ആൺകുട്ടികൾക്കുള്ള ചിൽഡ്രൻസ് ഹോം കെട്ടിടം നിർമിക്കുന്നത്. രണ്ടാംഘട്ടത്തിൽ പെൺകുട്ടികൾക്കുള്ള ചിൽഡ്രൻസ് ഹോം, എല്ലാ സ്ഥാപനങ്ങളിലേയും അന്തേവാസികൾക്കായുള്ള പാർക്ക്, വൈ.ഫൈ തിയേറ്റർ ഓഡിറ്റോറിയം, സെമിത്തേരി എന്നിവയാണ് നിർമിക്കുക. 36.86 കോടി രൂപ ചെലവിലാണ് പദ്ധതി. ആദ്യഘട്ടനിർമാണം എട്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും. പുതിയ കെട്ടിടങ്ങൾ വരുന്നതോടെ പ്രതീക്ഷഭവൻ കെട്ടിട നവീകരണവും പൂർത്തിയാക്കും. സുരക്ഷഭീഷണിയെ തുടർന്ന് തവനൂരിലെ നിർത്തലാക്കിയ ഒബ്സർവേഷനും തിരികെയെത്തും. നിലവിൽ കുട്ടികളുടെ കോടതി മാത്രമാണിവിടെ പ്രവർത്തിക്കുന്നത്. ഇവിടെയുള്ള അന്തേവാസികളെ തൃശൂരിലേയും കോഴിക്കോട്ടേയും സ്ഥാപനത്തിലാണ് താമസിപ്പിക്കുന്നത്. പുതിയ കെട്ടിടങ്ങളും കോമ്പൗണ്ടും വരുന്നതോടെ അന്തേവാസികൾ തിങ്ങിപ്പാർക്കുന്ന പരാതി ഇല്ലാതാകും. അന്തേവാസികൾക്കായുള്ള വിവിധ പഠന കേന്ദ്രങ്ങളും ഇവിടെ സ്ഥാപിക്കും. 2018 അവസാനത്തോടെ നിർമാണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടം എട്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും പെൺകുട്ടികളുടെ ചിൽഡ്രൻസ് ഹോം അടക്കമുള്ള കെട്ടിട നിർമാണം ഉടൻ തുടങ്ങാനാകുമെന്നും എസ്.ജെ.ഡി ജില്ല ഓഫിസർ സുഭാഷ് മാധ്യമത്തോട് പറഞ്ഞു. CAPTION ML4 hom തവനൂരിൽ സാമൂഹ്യനീതി വകുപ്പ് കോംപ്ലക്സിന് കീഴിലെ ചിൽഡ്രൻസ് ഹോം കെട്ടിട നിർമാണം തുടങ്ങിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.