സംസ്ഥാന സ്കൂൾ സയൻസ് സെമിനാറിൽ മിന്ന അഷറഫിന് ജയം

പൂക്കോട്ടുംപാടം: സംസ്ഥാന സ്കൂൾ സയൻസ് സെമിനാറിൽ പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മിന്ന അഷറഫിന് ജയം. ജില്ലയെ പ്രതിനിധീകരിച്ചാണ് മിന്ന കൊല്ലത്ത് നടന്ന സംസ്ഥാന സെമിനാറിൽ പങ്കെടുത്തത്. 28 പേർ പങ്കെടുത്ത മത്സരത്തിലാണ് മിന്ന എ ഗ്രേഡോടെ വിജയിച്ചത്. സ്വച്ഛ് ഭാരത് റോൾ ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്ന വിഷയത്തിൽ വൈവ, ചോദ്യാവലി, പ്രബന്ധാവതരണം എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. കൊല്ലത്ത് നടന്ന ചടങ്ങില്‍ മെഡലും പ്രശസ്തിപത്രവും ലഭിച്ചു. നിലമ്പൂര്‍ സബ് ജില്ല മത്സരത്തില്‍ ഒന്നും ജില്ല മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടിയതോടെയാണ് മിന്നക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. പൂക്കോട്ടുംപാടം ഹൈസ്കൂളലെ ഫിസിക്സ് അധ്യാപകന്‍ കെ. സുരേഷാണ് മിന്നക്ക് പരിശീലനം നല്‍കിയിരുന്നത്. പഠനത്തോടൊപ്പം പ്രസംഗം, കവിതാലാപനം, ചിത്രരചന എന്നീ വിഭാഗങ്ങളിലും മിന്ന മിടുക്കിയാണ്. കാഞ്ഞിരംപാറ അഷറഫി​െൻറയും തെസ്നിയുടെ മകളാണ്. CAPTION ppm1: സംസ്ഥാന സ്കൂൾ സയൻസ് സെമിനാറിൽ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മിന്ന അഷറഫ് --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.