ഒാട്ടോയിൽ ബസിടിച്ച് വീട്ടമ്മ മരിച്ചു

മഞ്ചേരി: ആശുപത്രിയിൽനിന്ന് മടങ്ങുന്ന കുടുംബം സഞ്ചരിച്ച . കൊളത്തൂർ പഴമള്ളൂർ കോഴിക്കരുവാട്ടിൽ ഹംസയുടെ ഭാര്യ ഖദീജ (45) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ പൂക്കോട്ടൂർ അറവങ്കരയിലായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. ഒാട്ടോയിൽ കൂടെയുണ്ടായിരുന്ന ഹംസ, സഹോദരൻ ഹൈദർ, ഡ്രൈവർ സുഹൈൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വാലിഹ്, ഫാത്തിമ റിയാന എന്നിവരാണ് ഖദീജയുടെ മക്കൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.