സ്വർണമാല പിടിച്ചു പറിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ പിടിയിൽ

തിരൂരങ്ങാടി: യുവതിയുടെ സ്വർണമാല പിടിച്ചു പറിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. മൂന്നിയൂർ കളത്തിങ്ങൽപ്പാറ നരിക്കോട് മേച്ചേരി അൻവറാണ് (27) പിടിയിലായത്. മൂന്നിയൂർ ആലിൻചുവട് പുളിച്ചേരി റോഡിൽ ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വഴിയാത്രക്കാരിയായ ആലിൻചുവട് സ്വദേശിയായ യുവതിയുടെ നാലരപവൻ സ്വർണമാല ഇയാൾ പിടിച്ചു പറിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ ഇയാളെ പിടികൂടി തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് കേസെടുത്ത് ബുധനാഴ്ച പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.