പഞ്ചായത്ത് സെക്രട്ടറിയുടെ സീൽ ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റ് നിർമാണം

വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സീൽ ഉപയോഗിച്ച് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്ന പരാതിയിൽ പരപ്പനങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ 22ാം വാർഡിലെ വ്യക്തിയുടെ ആവശ്യത്തിന് ഫിഷറീസ് വകുപ്പിൽനിന്ന് ആനുകൂല്യം ലഭിക്കാൻ സെക്രട്ടറിയുടെ ഒപ്പും സീലും വ്യാജമായി ഉപയോഗിച്ചു എന്നാണ് പരാതി. ഫിഷറീസ് വകുപ്പിൽനിന്ന് വീട് റിപ്പയറിനുള്ള ആനുകൂല്യം ലഭിക്കാൻ വേണ്ടിയാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഫിഷറീസ് ഓഫിസിൽ നൽകിയത്. എന്നാൽ, സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയം തോന്നിയ ഫിഷറീസ് വകുപ്പ് പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും പരാതി നൽകി. അതി‍​െൻറ അടിസ്ഥാനത്തിൽ വള്ളിക്കുന്ന് പഞ്ചായത്ത് സെക്രട്ടറി രാജശേഖരൻ പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നേരത്തെയും ഇത്തരത്തിൽ ഓവർസിയറുടെ വ്യാജസീൽ നിർമിച്ചതുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്. എൽ.ഡി.എഫ് പ്രക്ഷോഭത്തിന് വള്ളിക്കുന്ന്: വ്യാജസീൽ നിർമിച്ചവരെ പിടികൂടുക, പഞ്ചായത്തിലെ സമാന്തര ഭരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. ആദ്യഘട്ടം എന്ന നിലയിൽ ചൊവ്വാഴ്ച വള്ളിക്കുന്ന് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.