വേങ്ങര കടന്നു; നടുനിവർത്തി ഉദ്യോഗസ്ഥർ

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് പ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയതി​െൻറ ആശ്വാസത്തിലാണ് ജില്ല ഭരണകൂടവും ചുമതലയുള്ള ഉദ്യോഗസ്ഥരും. വിവിപാറ്റ് വോട്ടിങ് യന്ത്രം വിജയകരമായി പരീക്ഷിച്ച ആദ്യ നിയമസഭ ഉപതെരഞ്ഞെടുപ്പാണിത്. സമാധാനപരമായാണ് തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചത്. തെരഞ്ഞെടുപ്പ് പൂർണമായും പ്രകൃതി സൗഹൃദമാക്കാൻ കഴിഞ്ഞില്ലെങ്കിലും പോളിങ്, കൗണ്ടിങ് കേന്ദ്രങ്ങൾ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിൽ ഏറക്കുറെ വിജയിച്ചു. മാതൃക, വനിത പോളിങ് സ്റ്റേഷനുകൾ ഒരുക്കിയും കമീഷൻ മാതൃകയായി. മിക്ക ബൂത്തുകളിലും റാമ്പ് സൗകര്യെമാരുക്കിയത് വോട്ടർമാർക്ക് ഗുണകരമായി. പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കുന്നതിലും ജില്ല ഭരണകൂടം വിജയിച്ചു. കേന്ദ്ര നിരീക്ഷക​െൻറ നേതൃത്വത്തിൽ ബുള്ളറ്റ് റാലിയും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. േപാളിങ് ദിവസം ആയിരത്തോളം ഉദ്യോഗസ്ഥരാണ് സേവനമനുഷ്ഠിച്ചത്. വോെട്ടണ്ണൽ ദിവസവും 60ലധികം ജീവനക്കാർ ഡ്യൂട്ടിയിലുണ്ടായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ സഹകരണവും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സഹായകമായി. കേന്ദ്ര നിരീക്ഷകൻ അമിത് ചൗധരി, ജില്ല കലക്ടറും തെരഞ്ഞെടുപ്പ് ഒാഫിസറുമായ അമിത് മീണ, റിേട്ടണിങ് ഒാഫിസർ സജീവ് ദാമോദർ, ജില്ല പൊലീസ് സൂപ്രണ്ട് േദബേഷ് കുമാർ ബെഹ്റ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എൻ.വി. രഘുരാജ് എന്നിവർക്കായിരുന്നു നേതൃത്വം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.