ആഹ്ലാദത്തിനിടെ അജ്ഞാതവാതക പ്രയോഗം; പ്രവർത്തകർക്ക് ദേഹാസ്വാസ്ഥ്യം

തിരൂരങ്ങാടി: വോട്ടെണ്ണലിനിടെയുള്ള ആഹ്ലാദങ്ങൾക്കിടയിലുണ്ടായ അജ്ഞാതവാതക പ്രയോഗത്തിൽ പ്രവർത്തകർക്ക് ദേഹാസ്വാസ്ഥ്യം. ആരോ പ്രയോഗിച്ച വാതകമാണ് റോഡിൽ തടിച്ചുകൂടിയവർക്കിടയിൽ ചിലർക്ക് ശ്വാസതടസ്സവും കണ്ണുകളിൽ എരിവും ഉണ്ടാക്കിയത്. എണ്ണൽ പകുതിയായതോടെ മുദ്രാവാക്യവും ആർപ്പുവിളിയുമൊക്കെയായി ഫലം കാത്തിരിക്കുന്നതിനിടെ പത്തുമണിയോടെയാണ് സംഭവം. ആരാണ് വാതകം പ്രയോഗിച്ചതെന്നോ ഉപയോഗിച്ച വസ്തുവിനെക്കുറിച്ചോ വ്യക്തമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.