മണ്ണാർക്കാട്: അവസാന ദിനത്തിലെ ട്രാക്ക് മത്സരങ്ങൾ മഴ മുടക്കിയത് പറളി ഉപജില്ലയുടെ കിരീടധാരണത്തെ വൈകിപ്പിച്ചപ്പോൾ സ്കൂളുകൾ തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ച്. 76 ഇനങ്ങൾ പൂർത്തിയാക്കിയപ്പോൾ 28 സ്വർണവും 13 വെള്ളിയും 18 വെങ്കലവും നേടി 217.3 പോയൻറുമായി പറളി ഉപജില്ല ബഹുദൂരം മുന്നിലെത്തി. തൊട്ടുപിന്നിലുള്ള മണ്ണാർക്കാട് ഉപജില്ലക്ക് 144 പോയൻറാണുള്ളത്. 14 സ്വർണവും 20 വെള്ളിയും 14 വെങ്കലവുമാണ് മണ്ണാർക്കാട് ഉപജില്ലയുടെ സമ്പാദ്യം. 10 സ്വർണവും 14 വെള്ളിയും 12 വെങ്കലവുമടക്കം 113 പോയേൻറാടെ പാലക്കാട് ഉപജില്ല മണ്ണാർക്കാടിന് ഭീഷണിയുയർത്തുന്നു. സ്കൂളുകളുടെ പോരാട്ടം ഫോട്ടോഫിനിഷിലേക്ക് നീങ്ങുകയാണ്. ഞായറാഴ്ച പോരാട്ടം അവസാനിക്കുമ്പോൾ 14 സ്വർണവും 13 വെള്ളിയും എട്ട് വെങ്കലവും നേടി 117 പോയൻറോടെ ഒന്നാമത് നിൽക്കുന്ന കുമരംപുത്തൂർ കല്ലടി എച്ച്.എസ്.എസിന് കടുത്ത വെല്ലുവിളിയുയർത്തി 108.3 പോയേൻറാടെ പറളി എച്ച്.എസ്.എസ് തൊട്ടുപിന്നിലുണ്ട്. സ്വർണനേട്ടത്തിൽ പറളിയാണ് മുന്നിൽ. 16 സ്വർണവും ആറ് വെള്ളിയും 11 വെങ്കലവുമാണ് പറളി എച്ച്.എസ്.എസിെൻറ സമ്പാദ്യം. ഏഴ് സ്വർണം നേടി 56 പോയേൻറാടെ മുണ്ടൂർ എച്ച്.എസ്.എസും 31 പോയേൻറാടെ മാത്തൂർ സി.എഫ്.ഡി.വി.എച്ച്.എസ്.എസുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.