മുഹമ്മദ്​

കോക്കൂർ: മലപ്പുറം കോക്കൂർ സ്വദേശി പുത്തൻപുരക്കൽ മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: ഷക്കീല. പിതാവ്: പരേതനായ മൊയ്തു. മക്കൾ: സമീർ മുഹമ്മദ്, സുഹൈൽ മുഹമ്മദ് (കുവൈത്ത്), സാജിദ് മുഹമ്മദ് (സൗദി അറേബ്യ), ഷബീർ മുഹമ്മദ് (അബൂദബി), ഷബാന. മരുമകൻ: അദീബ് (ബഹ്റൈൻ). 42 വർഷത്തോളം കുവൈത്തിൽ ഉണ്ടായിരുന്ന ഇദ്ദേഹം 2001ലുണ്ടായ വാഹനാപകടത്തെ തുടർന്ന് നാട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു. ഏസി മുഹമ്മദ്ക്ക എന്ന പേരിലാണ് സ്വദേശികൾക്കിടയിലും വിദേശികൾക്കിടയിലും അറിയപ്പെട്ടിരുന്നത്. 1962ൽ കുവൈത്തിലെത്തിയ അദ്ദേഹം ഫഹാഹീൽ ഇൻഡസ്ട്രിയൽ മേഖലയിൽ ഇന്ത്യൻ ഇലക്ട്രിക്കൽ എന്ന ഏസി റിപ്പയർ സ്ഥാപനം തുടങ്ങി. പിന്നീട് സ്ഥാപനം മംഗഫിലേക്ക് മാറ്റി. -- www.madhyamam.com
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.