കലോത്സവത്തിന് ട്രോമാകെയർ വളൻറിയർമാർ സജീവം

പത്തിരിപ്പാല: സി.ബി.എസ്.ഇ ജില്ല സ്കൂൾ കലോത്സവവേദികളിൽ ജില്ല ട്രോമാകെയർ വളൻറിയർമാരുടെ സേവനം മാതൃകാപരം. അപകട ദുരന്ത സന്ദർഭങ്ങളിൽ നിസ്വാർഥ രക്ഷാപ്രവർത്തനം നടത്തുന്നതിന് പ്രാഥമിക ശുശ്രൂഷ പരിശീലനവും ഫയർഫോഴ്സ് ട്രെയിനിങ്ങും ലഭിച്ച സന്നദ്ധരായ പത്ത് ട്രോമാകെയർ വളൻറിയർമാരാണ് കലോത്സവവേദിയിൽ ഉള്ളത്. 17 സ്റ്റേജുകളും ട്രോമാകെയർ നിരീക്ഷണത്തിലാണ്. അടിയന്തര ഘട്ടങ്ങളിൽ ഇടപെടുന്നതിന് ആംബുലൻസ് ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും ട്രോമാകെയർ ഒരുക്കിയിട്ടുണ്ട്‌. മലപ്പുറം ജില്ല ട്രോമാകെയറി‍​െൻറ മാതൃകയിലാണ് പ്രവർത്തനങ്ങൾ, സ്കൂളുകളുടെ അടുത്ത് ട്രാഫിക് നിയന്ത്രിക്കുകയും മറ്റു സുരക്ഷാചുമതലയും ഇവർക്കാണ്. അട്ടപ്പാടിയിലെ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് ട്രോമാകെയർ സജീവമായി രംഗത്തുണ്ടായിരുന്നു. അധികം വൈകാതെ ജില്ലയിൽ ട്രോമാകെയർ വളൻറിയർ പരിശീലന ക്ലാസുകൾ ആരംഭിക്കും. ഷെമീർ, ബൈജു, ഫൈസൽ എന്നിവരാണ് ഇവിടെ നേതൃത്വം നൽകുന്നത്. ഒരോ ദിവസവും പത്ത് പേരടങ്ങുന്ന സംഘമാണ് സേവനത്തിനുള്ളത്. പാലിയേറ്റിവ് ടീമും സജീവം പത്തിരിപ്പാല: സി.ബി.എസ്.ഇ കലോത്സവത്തിൽ മർഹമ പാലിയേറ്റിവ് ക്ലിനിക്കി‍​െൻറ നേതൃത്വത്തിൽ മെഡിക്കൽ സ​െൻറർ സജീവം. രണ്ട് നഴ്സുമാരും രണ്ട് ആംബുലൻസും എല്ലാത്തിനും തയാറായിട്ടുണ്ട്. പ്രാഥമിക ചികിത്സ നൽകിയും ആശുപത്രിയിലെത്തിച്ചും സ്തുത്യർഹമായ സൗജന്യ സേവനമാണ് മർഹമ പാലിയേറ്റിവ് മെഡിക്കൽ ടീം ചെയ്യുന്നത്. ജാഫറി​െൻറ നേതൃത്വത്തിൽ എട്ടംഗ ടീമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.